കളമശേരി: മൂന്നു ദിവസം നീണ്ടു നിൽക്കുന്ന കുസാറ്റ് മോഡൽ യുണൈറ്റഡ് നേഷൻസ് 2O22 നാളെ രാവിലെ 10ന് വൈസ് ചാൻസലർ ഡോ.കെ.എൻ മധുസൂദനൻ സെമിനാർ കോംപ്ലക്സിൽ ഉദ്ഘാടനം ചെയ്യും. പ്രോവൈസ് ചാൻസലർ ഡോ.പി.ജി ശങ്കരൻ അദ്ധ്യക്ഷത വഹിക്കും. ഐക്യരാഷ്ട്ര സംഘടനയുടെ വിവിധ സഭകളുടെ മാതൃകാ രൂപങ്ങളായി വിദ്യാർത്ഥികൾ സമ്മേളിക്കുന്ന വേദിയാണ് മോഡൽ യു.എൻ. കുസാറ്റിൽ നടന്ന വാർത്താസമ്മേളനത്തിൽ യുവജനക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. പി.കെ.ബേബി, പി.ആർ.ഒ വന്ദന മോഹൻ ദാസ് , സെക്രട്ടറി ജനറൽ മുകുന്ദ് രാജേഷ്, ഡയറക്ടർ ജനറൽ ജെറി പീറ്റർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |