കൊച്ചി: അഭിഭാഷക ക്ഷേമനിധിയിലെ കോടികളുടെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കേരള ബാർ കൗൺസിൽ സെക്രട്ടറി കെ. അജയനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ക്ഷേമനിധിയിലെ കണക്കുകൾ ആഡിറ്റ് ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്ന് ബാർ കൗൺസിൽ എക്സിക്യുട്ടീവ് കമ്മിറ്റിയും വെൽഫെയർ കമ്മിറ്റിയും നടത്തിയ അന്വേഷണത്തിൽ വ്യക്തമായതിനെ തുടർന്നാണ് നടപടി. പത്തു വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ 7.5 കോടി രൂപയുടെ ക്രമക്കേട് കാണാമെന്ന് വ്യക്തമാക്കി ഈ കേസിൽ ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 2008 മുതൽ സെക്രട്ടറിയായി തുടരുന്ന അജയനെ ഭരണപരമായ ചുമതലയിൽ നിന്ന് നേരത്തേ ഒഴിവാക്കിയിരുന്നു. ബാർ കൗൺസിലിലെ അക്കൗണ്ടന്റ് ചന്ദ്രൻ അറസ്റ്റിലുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |