തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ ഏപ്രിൽ 30 നകം തീർപ്പാക്കാൻ മന്ത്രി വി.ശിവൻകുട്ടി നിർദ്ദേശിച്ചു. ഫയലുകൾ സമയബന്ധിതമായി സമർപ്പിക്കുന്നതിൽ എല്ലാ ഉദ്യോഗസ്ഥരും സെക്രട്ടറിയേറ്റ് ഓഫീസ് മാനുവലിൽ പറയുന്ന പ്രകാരം ഫൈവ് ഡേ റൂൾ പാലിക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മന്ത്രി പറഞ്ഞു.കോടതി കേസുമായി ബന്ധപ്പെട്ട വിഷയങ്ങൾ അഡ്വക്കേറ്റ് ജനറലുമായി ചർച്ച ചെയ്യാൻ യോഗം വിളിച്ചിട്ടുണ്ട്. പെൻഡിംഗ് ഫയലുകൾ തീർപ്പാക്കുന്നതിന് പ്രിൻസിപ്പൽ സെക്രട്ടറി തലത്തിൽ ഫയൽ അദാലത്ത് നടത്തണം. അദാലത്തിന് ശേഷമുള്ള പെൻഡിംഗ് ഫയലുകളുടെ വിവരവും അത് തീർപ്പാക്കുന്നതിനുള്ള പ്രതിമാസ പുരോഗതിയും അറിയിക്കണം. ജീവനക്കാർ ഓഫീസ് ഡ്യൂട്ടിയിൽ കൃത്യനിഷ്ഠ പാലിക്കണം. എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങൾക്ക് കാലതാമസമില്ലാതെ അംഗീകാരം നൽകാൻ നടപടിയെടുക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |