തിരുവനന്തപുരം: ഓൺലൈൻ പഠനോപകരണങ്ങളുടെ കുറവു കാരണം ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാർത്ഥികൾ നേരിടുന്ന ഡിജിറ്റൽ അന്തരം മറികടക്കാനായി സാങ്കേതിക സർവകലാശാല ആരംഭിച്ച 'സമത്വ' ലാപ്ടോപ് വിതരണ പദ്ധതിയെ അഭിനന്ദിച്ച് മുഖ്യമന്ത്റി പിണറായി വിജയൻ. മുഖ്യമന്ത്റിയുടെ ഓഫീസിൽ വച്ചു നടന്ന ചടങ്ങിൽ പിണറായി വിജയൻ അഞ്ച് കുട്ടികൾക്ക് ലാപ്ടോപ്പുകൾ നേരിട്ട് കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്താദ്യമായാണ് ഒരു സർവകലാശാല സ്വന്തം ഫണ്ടിൽ നിന്ന് നാലര കോടി രൂപ മുടക്കിയാണ് വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്യുന്നത്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആയിരം എൻജിനിയറിംഗ് വിദ്യാർത്ഥികൾക്കാണ് തുടക്കത്തിൽ സൗജന്യമായി ലാപ്ടോപ്പുകൾ നൽകുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |