കോട്ടയം. കെ.എം മാണിയുടെ മൂന്നാം ചരമവാർഷികദിനമായ ഏപ്രിൽ 9ന് തിരുനക്കര മൈതാനത്ത് സ്മൃതിസംഗമം നടക്കും. മന്ത്രി റോഷി അഗസ്റ്റിൻ നേതൃത്വം നൽകും. ആലോചനായോഗം പാർട്ടി ചെയർമാൻ ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം നേതൃയോഗങ്ങൾ 28 നുള്ളിലും മണ്ഡലം, വാർഡ് യോഗങ്ങൾ ഏപ്രിൽ 3 നുള്ളിലും പോഷകസംഘടന യോഗങ്ങൾ 6നുള്ളിലും പൂർത്തീകരിക്കും. ഗവ.ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്, തോമസ് ചാഴികാടൻ എം.പി, അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |