പള്ളുരുത്തി: മത്സ്യബന്ധനത്തിനിടയിൽ അറസ്റ്റിലായ തൊഴിലാളികളെ മോചിപ്പിക്കാൻ കേന്ദ്ര സർക്കാർ ഇടപെണമെന്നും വിഷയം സഭയിൽ ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പി. അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ആഴക്കടൽ മത്സ്യബന്ധനത്തിനിടയിൽ ഇന്ത്യൻ സമുദ്രാതിർത്തിയിൽ നിന്ന് ദിശ തെറ്റി സീഷെൽസ് ബോർഡറിലെത്തിയ കേരളം, തമിഴ്നാട്, അസം സ്വദേശികളായ 59 മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാർഡ് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ എട്ടോളം മത്സ്യതൊഴിലാളികളെ ഇന്ത്യോനേഷ്യ കോസ്റ്റ് ഗാർഡും അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്. മുഴുവൻ തൊഴിലാളികളെയും ഇവരുടെ വരുമാന മാർഗമായ മത്സ്യബന്ധന ബോട്ടും മോചിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |