ന്യൂഡൽഹി: വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ മംഗൾപുരിയിൽ കാണാതായ 17 കാരന്റെ മൃതദേഹം സ്യൂട്ട്കേസിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തി. രോഹിണി സെക്ടർ-1ൽ താമസിക്കുന്ന കുട്ടിയെ വ്യാഴാഴ്ച രാത്രി മുതൽ കാണാനില്ലായിരുന്നു. ഇത് സംബന്ധിച്ച് കുടുംബം കോടതിയിൽ പരാതി നൽകിയിരുന്നു. ഇന്നലെ രാവിലെയോടെ സംശയാസ്പദമായ സാഹചര്യത്തിൽ പീർ ബാബ മാജാറിൽ സ്യൂട്ട്കേസ് കണ്ടെത്തിയ പ്രദേശവാസികളാണ് പൊലീസിൽ വിവരം അറിയിച്ചത്. സ്യൂട്ട്കേസിൽ അടച്ച നിലയിലായിരുന്നു മൃതദേഹം. തൊണ്ട മുറിച്ചിരുന്നുവെന്നും മൃതദേഹത്തിൽ നിരവധി മുറിവുകൾ ഉണ്ടായിരുന്നതായും ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ സമീർ ശർമ്മ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |