കൊല്ലം: സ്ത്രീകളുടെ ഉന്നമനത്തിനും കുടുംബത്തിലെയും സമൂഹത്തിലെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സ്ത്രീകൾക്ക് സാമ്പത്തിക സ്വാശ്രയത്വം അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ. ഡാനിയേൽ പറഞ്ഞു. ജയൻ മെമ്മോറിയൽ ഹാളിൽ നടന്ന ജെൻഡർ റിസോഴ്സ് സെന്റർ ജില്ലാതല സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.വി. സുമലാൽ അദ്ധ്യക്ഷയായി. അസിസ്റ്റന്റ് കളക്ടർ അരുൺ.എസ്. നായർ, ജില്ലാ പൊലീസ് ചീഫ് ടി. നാരായണൻ, വനിതാ കമ്മിഷൻ അംഗം എം.എസ്. താര തുടങ്ങിയവർ മുഖ്യാതിഥികളായി. ജില്ലാ വനിതാ - ശിശു വികസന ഓഫീസർ പി. ബിജി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബിനുൻ വാഹിദ്, വിവിധ മേഖലകളിലെ വനിതാ പ്രതിനിധികൾ, എൻ.സി.സി വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |