പത്തനംതിട്ട: പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധനവിനെതിരെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഒാഫീസിന് മുമ്പിൽ ധർണ നടത്തി. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു.
എം.അബ്ദുൾ കലാം ആസാദ് അദ്ധ്യക്ഷത വഹിച്ചു. എ.സുരേഷ്കുമാർ, സാമുവൽ കിഴക്കുപുറം, അഡ്വ. സുനിൽ.എസ്.ലാൽ, പി.കെ.ഇക്ബാൽ, സജി.കെ.സൈമൺ, നഹാസ് പത്തനംതിട്ട, ഏബൽ മാത്യു, റനീസ് മുഹമ്മദ്, സജി അലക്സാണ്ടർ, അജിത് മണ്ണിൽ, അഷറഫ്, ജോസ് കൊടുന്തറ, രാജു നെടുവേലി, എം.എ.സിദ്ധിക്, ജിനു ദാനിയേൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |