തിരുവനന്തപുരം : മെഡിക്കൽ കോളേജിൽ ലാബ് ടെക്നിഷ്യൻ തസ്തികയിൽ നിലവിലുള്ള ഒരു ഒഴിവിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ബിരുദം,കുറഞ്ഞത് രണ്ട് വർഷ ദൈർഘ്യമുള്ള മെക്കാനിക്കൽ ലബോറട്ടറി ടെക്നോളജി ഡിപ്ലോമ, ഒരു വർഷം ദൈർഘ്യമുള്ള മെഡിക്കൽ ലബോറട്ടറി ടെക്നോളജി ഡിപ്ലോമ/സർട്ടിഫിക്കറ്റ് ഇവയിൽ ഏതെങ്കിലും ഒന്നും മെഡിക്കൽ ലബോറട്ടറിയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ സയൻസ് ബിരുദവും മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഒരു വർഷത്തേക്കാണ് നിയമനം.താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ 31ന് വൈകിട്ട് 3ന് മുൻപ് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ സമർപ്പിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |