സിഡ്നി: ഖത്തർ വേദിയാകുന്ന ലോകകപ്പ് ഫുട്ബാൾ പോരാട്ടത്തിന് ഏഷ്യയിൽ നിന്ന് ജപ്പാനും സൗദിയും യോഗ്യത ഉറപ്പിച്ചു. ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ മൂന്നാം റൗണ്ടിൽ ഗ്രൂപ്പ് ബിയിൽ ആസ്ട്രേലിയയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് വീഴ്ത്തിയാണ് ജപ്പാൻ തുടർച്ചയായ ഏഴാം ലോകകപ്പിന് ടിക്കറ്റെടുത്തത്. പകരക്കാരനായിറങ്ങിയ കൗറു മിറ്റോമയാണ് ജപ്പാന്റെ ഗോളുകൾ നേടിയത്. മറ്റൊരു മത്സരത്തിൽ ചൈനയുമായി 1-1ന് സമനിലയിൽ പിരിഞ്ഞ സൗദിയും ഖത്തറിൽ സീറ്റുറപ്പിച്ചു.
ഗംഭീരം ബ്രസീൽ
തെക്കേ അമേരിക്കൻ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ ബ്രസീൽ 4-0ത്തിന് ചിലിയെ തകർത്തു. നെയ്മർ, വിനീഷ്യസ്, കുട്ടീഞ്ഞോ, റിച്ചാർലിസൺ എന്നിവർ ബ്രസീലിനായി ലക്ഷ്യം കണ്ടു. ബ്രസീൽ നേരത്തേ തന്നെ ലോകകപ്പ് ടിക്കറ്റുറപ്പിച്ചതാണ്. പെറുവിനെ 1-0ത്തിന് തോൽപ്പിച്ച ഉറുഗ്വെയും പരാഗ്വെയോട് 1-3ന് പരാജയപ്പെട്ടെങ്കിലും ഇക്വഡോറും ലോകകപ്പ് യോഗ്യത സ്വന്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |