SignIn
Kerala Kaumudi Online
Monday, 23 September 2024 10.06 AM IST

ആർ.ആർ. ആർ ആദ്യദിനം 248 കോടി കേരളത്തിൽനിന്ന് 4 കോടി

Increase Font Size Decrease Font Size Print Page

rrr

ജൂനിയർ എൻ.ടി.ആർ, രാംചരൺ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ആർ.ആർ. ആർ ബോക്സ് ഒാഫീസിൽനിന്ന് കോടികൾ വാരി കുതിക്കുന്നു. ആദ്യദിനം തെലുങ്കിൽനിന്ന് 127 കോടി. ഹിന്ദിയിൽ നിന്ന് 22 കോടി, കർണാടക 11 കോടി, തമിഴ്നാട് ഒൻപത് കോടി, കേരളം നാലുകോടിയും ഒാവർസീസ് അവകാശങ്ങളിൽനിന്ന് 69 കോടിയും നേടി. ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമാണ് ആർ.ആർ.ആർ. 650 കോടിയാണ് നിർമ്മാണ ചെലവ്. ആലിയ ഭട്ടാണ് നായിക. അജയ് ദേവ്ഗൺ സമുദ്രക്കനി, അലിസൺ ഡൂഡി, ശ്രിയ ശരൺ എന്നിവരാണ് മറ്റു താരങ്ങൾ.

കേരളത്തിൽ മാത്രം 500 ലധികം സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ലോകത്താകമാനം പതിനായിരം സ്ക്രീനുകളിൽ ആർ.ആർ.ആർ റി​ലീസ് ചെയ്തു​. അച്ഛൻ കെ.വി​. വി​ജയേന്ദ്ര പ്രസാദിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് രാജമൗലി തന്നെയാണ്. സായ് മാധവ് ബുറയാണ് സംഭാഷണ രചയിതാവ്. മികച്ച ദൃശ്യ വിരുന്ന് തന്നെയാണ് രാജമൗലി ഒരുക്കിയത്. കേരളത്തിൽ ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയ ഷിബുവിന്റെ എച്ച് ആർ. പിക്ചേഴ്സാണ് ചിത്രം വിതരണം ചെയ്യുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: RRR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.