അനിയത്തിപ്രാവ് എന്ന ആദ്യ ചിത്രവും തന്റെ അഭിനയയാത്രയും ഇരുപത്തിഅഞ്ചുവർഷം പൂർത്തിയായതിന്റെ ആഹ്ളാദത്തിൽ ന്നാ താൻ കേസ് കൊട് സിനിമയുടെ ചെറുവത്തൂരിലെ ലൊക്കേഷനിൽ അണിയറപ്രവർത്തകർക്കൊപ്പം കേക്ക് മുറിച്ചു കുഞ്ചാക്കോ ബോബബിന്റെ ആഘോഷം. ഭാര്യ പ്രിയയുടെ സാന്നിദ്ധ്യത്തിലാണ് ചാക്കോച്ചൻ മധുരം പങ്കിട്ടത്.ഗുരുനാഥനായ സംവിധായകൻ ഫാസിലിനെ രാവിലെത്തന്നെ ഫോണിൽ വിളിച്ച് സ്നേഹസ്മരണ പുതുക്കി.സിനിമയിലെ താരങ്ങളായ സുധീഷ്, ഹരിശ്രീ അശോകൻ എന്നിവരെയും വിളിച്ചു. ശാലിനിയെ വിളിച്ചെങ്കിലും കിട്ടിയില്ല. ഒാ പ്രിയേ എന്ന പാട്ട് പാടി സ് പ്ളെൻഡർ ബൈക്കിൽ ആണ് ചാക്കോച്ചൻ ആദ്യമായി വെള്ളിത്തിരയിലേക്ക് എത്തുന്നത്. ഈ ബൈക്ക് ഇപ്പോൾ ചാക്കോച്ചന് തിരികെ ലഭിച്ചു. പ്രിയേ എന്നു പാടി വന്ന താൻ പ്രിയ എന്ന പേരുള്ള ആളെ വിവാഹം കഴിച്ചുവെന്ന് ആഹ്ളാദത്തിൽ ചാക്കോച്ചൻ. സ് പ്ളെൻഡർ ബൈക്കിൽ ആലപ്പുഴയിലും എറണാകുളത്തും പ്രിയയുമായി കറങ്ങാൻ ഉള്ള ള ഒരുക്കത്തിലാണ് ചാക്കോച്ചൻ.ചാക്കോച്ചൻ അഭിനയിക്കുന്ന 99- ാമത്തെ സിനിമയാണ് ന്നാ താൻ കേസ് കൊട്. അഭിനയജീവിതത്തിൽ വ്യത്യസ്തമായ കഥാപാത്രങ്ങളാണ് പുതുവർഷത്തിലും താരത്തിന് ലഭിക്കുന്നത്. രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് ന്നാ താൻ കേസ് കൊട് സിനിമയുടെ സംവിധായകൻ. കാസർകോടും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |