കോഴിക്കോട് : 'റീബൂട്ട് 2022' മെഗാ ജോബ് ഫെയറിന് കോഴിക്കോട് സൈബർ പാർക്കിൽ തുടക്കമായി. സാങ്കേതിക മേഖലയിൽ മികച്ച പ്രൊഫഷണലുകളെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ കാഫിറ്റും സർക്കാർ സൈബർപാർക്കും സംയുക്തമായാണ് ജോബ് ഫെയർ സംഘടിപ്പിക്കുന്നത്. ആദ്യദിനത്തിൽ 66 കമ്പനികളാണ് പങ്കെടുത്തത്. 63സ്റ്റാളുകൾ പ്രവർത്തിച്ചു. 2000ത്തിലധികം വിദ്യാർത്ഥികൾ പങ്കാളികളായി. ഇന്നലെ വിവിധ വിഷയങ്ങളിൽ മുഹമ്മദ് അൽഫാൻ, അബ്ദുൽ മജീദ്, മുഹമ്മദ് സിദാൻ എന്നിവർ ക്ലാസെടുത്തു. 'റീബൂട്ട് 2022' ഇന്ന് രാവിലെ 11 മണിക്ക് പൊതുമരാമത്ത്- ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |