കൊച്ചി: കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ, ഭക്ഷ്യവിതരണ ആപ്പായ റെസോയ്, സ്റ്റെനം ഏഷ്യ എന്നിവരുടെ ആഭിമുഖ്യത്തിൽ കൊച്ചി പുതുവൈപ്പ് ബീച്ച് വൃത്തിയാക്കും. സ്റ്റെനം ഏഷ്യയുടെ പ്രിവൻഷൻ ഒഫ് മറൈൻ ലിറ്റർ ഇൻ ദി ലക്ഷദ്വീപ് സീ, പ്രോമിസ് എന്ന പദ്ധതിയുടെ ഭാഗമായാണ് ശുചീകരണം. 31ന് നടക്കുന്ന പരിപാടി ജി.സി.ഡി.എ ചെയർമാൻ കെ.ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും. എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് രസിക പ്രിയരാജ് പങ്കെടുക്കും. 300 ഓളം പേർ ശുചീകരണ പരിപാടിയിൽ പങ്കെടുക്കും. പുതുവൈപ്പിന് പുറമെ കോഴിക്കോട്, കാപ്പാട്, കൊല്ലം ബീച്ചുകളും ശുചീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |