തൃക്കാക്കര: ജില്ലയിലെ മികച്ച ജന്തുക്ഷേമ സംഘടനയ്ക്കുള്ള സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ അവാർഡ് മുവാറ്റുപുഴ ആസ്ഥാനമായ ദയയ്ക്ക്. ജില്ലാ പഞ്ചായത്ത് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിൽ നിന്ന് ഭാരവാഹികളായ കൃഷ്ണൻ ടി.ജെ., വിനീത മേനോൻ, അമ്പിളി പുരയ്ക്കൽ, അമലേഷ് വിജയൻ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് വൈസ് ചെയർപേഴ്സൺ ഷൈനി ജോർജ് അദ്ധ്യക്ഷനായി. ചീഫ് വെറ്ററിനറി ഓഫീസർ ഡോ.രചന പി.എം., ഡോ.എ.ഗോപകുമാർ, ഡോ.ബേബി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |