തിരുവനന്തപുരം : മാർച്ച് 28, 29 തീയതികളിലെ ദ്വിദിന ദേശീയ പണിമുടക്കിനോടാനുബന്ധിച്ച് ആൾ ഇൻഡ്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുളിമൂട് ജനറൽ പോസ്റ്റ് ഓഫീസിനു മുമ്പിൽ സംഘടിപ്പിച്ച സായാഹ്ന ധർണ്ണ എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി എം. ജി രാഹുൽ ധർണ ഉദ്ഘാടനം ചെയ്തു. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ ചെയർമാൻ സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ ദേശീയ ജോയിന്റ് സെക്രട്ടറി കെ.എസ്. കൃഷ്ണ മുഖ്യാതിഥിയായിരുന്നു. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സുരേഷ് കുമാർ, ശ്യാംകുമാർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സുബിൻബാബു നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |