ബാസൽ : ഇന്ത്യൻ താരങ്ങളായ എച്ച്.എസ് പ്രണോയ്യും പി.വി സിന്ധുവും സ്വിസ് ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്തി. മലയാളിയായ പ്രണോയ് പുരുഷ സെമിയിൽ ഇന്തോനേഷ്യയുടെ അന്തോണി ജിന്റിംഗിനെ മൂന്ന് ഗെയിം നീണ്ട ആവേശപ്പോരിൽ 21-19,19-21,21-18 എന്ന സ്കോറിനാണ് തോൽപ്പിച്ചത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ആദ്യമായാണ് പ്രണോയ് ജിന്റിംഗിനെ തോൽപ്പിക്കുന്നത്. സിന്ധു സെമിയിൽ തായ്ലൻഡിന്റെ സുപാനിദയെ 21-18,15-21,21-19നാണ് തോൽപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |