കൊച്ചി: വ്യാപാര, വ്യവസായ മേഖലകളുടെയും സംസ്ഥാനത്തിന്റെയും താത്പര്യം കണക്കിലെടുത്ത് രണ്ടു ദിവസത്തെ പണിമുടക്കിൽ നിന്ന് വ്യാപാര വ്യവസായ മേഖലകളെ ഒഴിവാക്കണമെന്ന് കേരള മർച്ചന്റ്സ് ചേംബർ ഒഫ് കൊമേഴ്സ് പ്രസിഡന്റ് കെ.എം. മുഹമ്മദ് സഗീറും ജനറൽ സെക്രട്ടറി സോളമൻ ചെറുവത്തൂരും ആവശ്യപ്പെട്ടു. സാമ്പത്തിക വർഷാവസാനം ലൈസൻസുകൾ പുതുക്കാനും നികുതികൾ അടയ്ക്കാനും സ്റ്റോക്കെടുപ്പിനും തിരക്കുള്ള സമയത്ത് മൂന്നു ദിവസം സ്ഥാപനങ്ങൾ പൂട്ടിയിടുന്നത് ബുദ്ധിമുട്ടുണ്ടാക്കും. അസംഘടിത മേഖലയിൽ തൊഴിലെടുത്ത് ഉപജീവനം നടത്തുന്നവർക്ക് വെല്ലുവിളിയായി പണിമുടക്ക് മാറരുതെന്ന് അവർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |