SignIn
Kerala Kaumudi Online
Saturday, 21 September 2024 1.19 AM IST

സർവേയർമാരെയും ഹെൽപ്പർമാരെയും നിയമിക്കാൻ അനുമതി

Increase Font Size Decrease Font Size Print Page
ffffffff

തിരുവനന്തപുരം: സംസ്ഥാനത്തെ 1550 വില്ലേജുകളുടെ ഡിജിറ്റൽ റീസർവേ പദ്ധതിയുടെ ഒന്നാംഘട്ടം വേഗത്തിൽ പൂർത്തിയാക്കാൻ 1500 സർവേയർമാരെയും 3200 ഹെൽപർമാരെയും കരാറടിസ്ഥാനത്തിൽ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമിക്കുന്നതിന് സർവേ ഡയറക്ടർക്ക് അനുമതി നൽകി സർക്കാർ ഉത്തരവായി.

ജില്ലാടിസ്ഥാനത്തിലാണ് നിയമിക്കുക. ജില്ലാ കളക്ടർ ആയിരിക്കും നിയമനാധികാരി.
എസ്.എസ്.എൽ.സിയോ തത്തുല്യ യോഗ്യതയോ ഉണ്ടാവണം. മൂന്നു മാസത്തെ ചെയിൻ സർവേ, സർവേ ടെസ്റ്റ് ലോവർ സർട്ടിഫിക്കറ്റ്, സർവേയർ ട്രേഡിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റ്, എം.ജി.ടി.ഇ/ കെ.ജി.ടി.ഇ, ഡിപ്‌ളോമ ഇൻ സിവിൽ എൻജിനിയറിംഗ്, ഡിപ്‌ളോമ ഇൻ ക്വാണ്ടിറ്റി സർവേയിംഗ് ആൻഡ് കൺസ്ട്രക്‌ഷൻ മാനേജ്‌മെന്റ് സർട്ടിഫിക്കറ്റ്, മോഡേൺ സർവേ കോഴ്‌സ് സർട്ടിഫിക്കറ്റ് എന്നിവയിലൊരു യോഗ്യതയും ഉണ്ടായിരിക്കണം. സർക്കാർ, അർദ്ധ സർക്കാർ സേവനത്തിലുള്ളവർക്ക് അപേക്ഷിക്കാൻ കഴിയില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SURVEY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.