കൊച്ചി:ദേശീയ പൊതുപണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാദ്ധ്യമ പ്രവർത്തകരും ജീവനക്കാരും സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. കെ.എൻ.ഇ.എഫ്, കെ.യു.ഡബ്ല്യൂ.ജെ സംഘടനകളുടെ നേതൃത്വത്തിൽ എറണാകുളം മേനക ജംഗ്ഷനിൽ സംഘടിപ്പിച്ച ധർണ്ണ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു.
കെ.എൻ.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോൺസൺ അദ്ധ്യക്ഷനായി. എ.ഐ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം എം.പി.രാധാകൃഷ്ണൻ, സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം കെ.എ.അലി അക്ബർ, കെ.യു.ഡബ്ല്യൂ.ജെ സംസ്ഥാന കമ്മിറ്റി അംഗം ആർ.ഗോപകുമാർ, ജില്ലാ പ്രസിഡന്റ് ജിപ്സൺ സിക്കേര, ജില്ലാ സെക്രട്ടറി സി.എൻ.റെജി, എ.ഐ.എൻ.ഇ.എഫ് ജനറൽ സെക്രട്ടറി വി.ബാലഗോപാൽ, കെ.എൻ.ഇ.എഫ് സംസ്ഥാന ആക്ടിംഗ് സെക്രട്ടറി ജെയ്സൺ മാത്യു, ജില്ലാ സെക്രട്ടറി എം.ടി.വിനോദ്, വിജി മോഹൻ, സിജി എബ്രഹാം, ഡി.ജയകുമാർ, എസ്.ആർ.അനിൽകുമാർ, ഒ.സി.സജീന്ദ്രൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |