കൊല്ലം: സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുമ്പോഴും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്ക് പ്രഥമ പരിഗണന നൽകാൻ സംസ്ഥാനത്തിനായെന്ന് മന്ത്റി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെയും ദാരിദ്റ്യലഘൂകരണ വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ സ്വാതന്ത്റ്യത്തിന്റെ അമൃതമഹോത്സവത്തിന്റെ ഭാഗമായി ലൈഫ് ഗുണഭോക്താക്കൾക്കുള്ള പദ്ധതി ബോധവത്കരണവും ഭരണഘടനാ സാക്ഷരത പരിപാടിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വീട്, ഭൂമി, ചികിത്സാ സഹായം, അതിദരിദ്റർക്ക് കൈത്താങ്ങ് തുടങ്ങി സമസ്ത മേഖലകളേയും സ്പർശിക്കുന്ന സഹായ പ്രവർത്തനമാണ് തടസമില്ലാതെ തുടരുന്നത്. ലൈഫ് ഗുണഭോക്താക്കൾക്ക് വീടിന്റെ പ്രതീകാത്മക താക്കോൽദാനവും ഭൂരേഖ കൈമാറ്റവും മന്ത്റി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയൽ അദ്ധ്യക്ഷനായി. അസിസ്റ്റന്റ് കളക്ടർ ഡോ. അരുൺ എസ്.നായർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലാൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ഡോ. പി.കെ. ഗോപൻ, അനിൽ എസ്.കല്ലേലിഭാഗം, ജെ. നജീബത്ത്, വസന്താ രമേശ്, ദാരിദ്റ്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ ടി.കെ. സയൂജ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ജോസഫ് സെബാസ്റ്റ്യൻ, ജില്ലാ വനിതാക്ഷേമ ഓഫീസർ ആർ. സുലജ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബിനുൻ വാഹിദ്, ജില്ലാ പ്ലാനിംഗ് ഓഫീസർ പി.ജെ. ആമിന തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |