SignIn
Kerala Kaumudi Online
Friday, 26 April 2024 9.37 PM IST

മീഡിയ അക്കാഡമി റാങ്ക് ജേതാക്കൾ

sishyanand

കൊച്ചി: കേരള മീഡിയ അക്കാഡമി ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിംഗ്, ടിവി ജേർണലിസം ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളുടെ പരീക്ഷാഫലം പ്രഖ്യാപിച്ചു. ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷനിൽ 1000ൽ 698 മാർക്കോടെ തിരുവനന്തപുരം ഉദ്യോഗമണ്ഡൽ ടി.സി.സി ജീവനക്കാരൻ സി.വി. സത്യന്റെയും ഷൈല സത്യന്റെയും മകൾ സി.എസ്. സിഷ്യാദിന ഒന്നാം റാങ്ക് നേടി. 680 മാർക്ക് നേടി എസ്.അപർണ രണ്ടാം റാങ്കും 647 മാർക്കോടെ പൂജ ചന്ദ്രൻ മൂന്നാം റാങ്കും നേടി. പരീക്ഷയെഴുതിയവരിൽ 12 പേർ ഫസ്റ്റ് ക്ലാസിനും 16 പേർ സെക്കൻഡ് ക്ലാസിനും അർഹത നേടി.

പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിംഗിൽ 1000ൽ 808 മാർക്കോടെ കൊടകര കിഴക്കിനിയേടത്തുമന ഇ.എം. നാരായണൻ നമ്പൂതിരിയുടെയും എ.ആർ. ആര്യാദേവിയുടെയും മകളും ശ്രീകേഷ് ഉണ്ണികൃഷ്ണന്റെ ഭാര്യയുമായ ഉമാ നാരായണൻ ഒന്നാം റാങ്ക് നേടി. 783 മാർക്കോടെ നവനീത് രണ്ടാം റാങ്കും 780 മാർക്കോടെ പാർവതി വി. നായർ മൂന്നാം റാങ്കും നേടി. 40 പേർ ഫസ്റ്റ് ക്ലാസിനും ഒരാൾ സെക്കൻഡ് ക്ലാസിനും അർഹത നേടി.

ടി.വി. ജേർണലിസത്തിൽ 1000ൽ 727 മാർക്കോടെ ആലപ്പുഴ വെള്ളക്കിണർ പി ആൻഡ് ടി ക്വാർട്ടേഴ്‌സിൽ എം.വാസുദേവന്റെയും ടി. സുജാതയുടെയും മകൾ വി. വിജയലക്ഷ്മി ഒന്നാം റാങ്ക് നേടി. 722 മാർക്കോടെ അക്ഷയ് കൃഷ്ണൻ രണ്ടാം റാങ്കും 715 മാർക്കോടെ രാഹുൽ ജി. നാഥ് മൂന്നാം റാങ്കും നേടി. 35 പേർ ഫസ്റ്റ് ക്ലാസിനും 3 പേർ സെക്കൻഡ് ക്ലാസിനും അർഹത നേടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MEDIA ACCADEMY RANK
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.