SignIn
Kerala Kaumudi Online
Friday, 26 April 2024 8.25 PM IST

ഒരു ലക്ഷം എം.എസ്.എം.ഇ സംരംഭങ്ങൾ: പദ്ധതി ഉദ്ഘാടനം നാളെ

p

തിരുവനന്തപുരം:വ്യവസായ വകുപ്പിനു കീഴിൽ ഒരു വർഷം കൊണ്ട് ഒരു ലക്ഷം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എം.എസ്.എം.ഇ) സംസ്ഥാനത്ത് ആരംഭിക്കും. പദ്ധതിയുടെ ഉദ്ഘാടനം നാളെ വൈകിട്ട് 5.30 ന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

മന്ത്രി പി.രാജീവ് ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. സംരംഭകർക്കായി തയാറാക്കിയ കൈപ്പുസ്തകത്തിന്റെ പ്രകാശനം മന്ത്രി എം.വി.ഗോവിന്ദൻ നിർവഹിക്കും. സംരംഭക വർഷത്തിന്റെ ലോഗോ മന്ത്രി വി.എൻ.വാസവൻ പ്രകാശനം ചെയ്യും.

ഏപ്രിൽ 1 മുതൽ 2023 മാർച്ച് 31 വരെയുള്ള കാലയളവിൽ ഒരു ലക്ഷം സംരംഭങ്ങൾ എന്നതാണ് ലക്ഷ്യം. 2022 സംരംഭക വർഷമായി ആചരിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്‌.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MSME
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.