SignIn
Kerala Kaumudi Online
Saturday, 27 April 2024 3.46 AM IST

10 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

arrest
എട്ടുകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽk

പിടിയിലായത് ട്രെയിനിൽ കൊണ്ടുവരുമ്പോൾ

തിരുവല്ല: പത്ത് കിലോ കഞ്ചാവുമായി എത്തിയ യുവാവിനെ ഷാഡോ പൊലീസ് തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്നും അറസ്റ്റ് ചെയ്തു. പത്തനംതിട്ട വലഞ്ചുഴി മുരിപ്പേൽ പുത്തൻ വീട്ടിൽ സഫദ് മോൻ (27) ആണ് ഇന്നലെ പുലർച്ചെ പിടിയിലായത്. പുലർച്ചെ നാലരയ്ക്ക് എത്തിയ ചെന്നൈ മെയിലിലെ യാത്രക്കാരനായിരുന്നു സഫദ്. ട്രെയിനിറങ്ങി പുറത്തേക്ക് വന്ന സഫദിനെ വാഹന പാർക്കിംഗ് ഏരിയായിൽ ഷാഡോ സംഘം വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. രണ്ട് പായ്ക്കറ്റുകളിലായി ട്രാവൽ ബാഗിൽ ഒളിപ്പിച്ച നിലയിലാണ് പ്രതിയിൽ നിന്നും കഞ്ചാവ് പിടികൂടിയത്. ആന്ധ്രയിൽ നിന്നുമാണ് കഞ്ചാവ് വാങ്ങിയതെന്ന് ഇയാൾ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. ആർ.ഡി.ഒ കെ. ചന്ദ്രശേഖരൻ പിള്ളയുടെ സാന്നിദ്ധ്യത്തിൽ മേൽനടപടികൾ പൂർത്തിയാക്കിയശേഷം പ്രതിയെ കഞ്ചാവ് ഉൾപ്പെടെ തിരുവല്ല പൊലീസിന് കൈമാറി. കഴിഞ്ഞ രണ്ട് വർഷക്കാലമായി ഇതര സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് എത്തിച്ചിരുന്ന സഫദ് ആദ്യമായാണ് പിടിയിലാകുന്നത്. ഷാഡോ പൊലീസ് എസ്.ഐ വിൽസൺ, എ.എസ്.ഐ അജികുമാർ, സി.പി.ഒ മാരായ സുജിത്ത്, മിഥുൻ ജോസ്, അഖിൽ, ശ്രീരാജ്, ബിനു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.