പത്തനംതിട്ട : ജീവിത സാഹചര്യം മെച്ചപ്പെടുത്താനെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളെ സഹായിക്കേണ്ടത് നാടിന്റെ ധർമ്മമാണെന്നും അവർക്കാവശ്യമായ സൗകര്യങ്ങൾ സർക്കാർ ഒരുക്കുന്നുണ്ടെന്നും നഗരസഭാ ചെയർമാർ ടി. സക്കീർ ഹുസൈൻ പറഞ്ഞു. അന്യ സംസ്ഥാന തൊഴിലാളികൾക്കായുള്ള ഫെസിലിറ്റേഷൻ സെന്ററിന്റെ കോൾ സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെയർമാൻ. പ്രകൃതിക്ഷോഭങ്ങൾ അടക്കമുള്ള പ്രശ്നങ്ങൾ ഏറ്റവും ബാധിക്കുന്ന അതിഥി തൊഴിലാളികൾക്കായി ഫെസിലിറ്റേഷൻ സെന്റർ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ ഈ വർഷത്തെ തൊഴിലാളി ശ്രേഷ്ഠ അവാർഡ് കരസ്ഥമാക്കിയ ജില്ലയിൽ നിന്നുള്ള എസ്. കൃഷ്ണൻകുട്ടി, സൂരജ് സുന്ദരം എന്നിവരെ ടി. സക്കീർ ഹുസൈൻ അനുമോദിച്ചു. ജില്ല ലേബർ ഓഫീസിൽ നടന്ന യോഗത്തിൽ വാർഡ് കൗൺസിലർ സിന്ധു അനിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ല ലേബർ ഓഫീസർ കെ.ആർ. സ്മിത, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി മലയാലപ്പുഴ മോഹനൻ , ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ, ബി.എം.എസ് ജില്ലാ സെക്രട്ടറി എ.കെ.ഗിരീഷ്, യു ടി. യു.സി സ്റ്റേറ്റ് സെക്രട്ടറി തോമസ് ജോസഫ്, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം എൻ.കെ.നന്ദകുമാർ ,ഡെപ്യൂട്ടി ലേബർ ഓഫീസർ എസ്. സുരാജ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |