തിരുവനന്തപുരം: മലയാളകാവ്യസാഹിതി (മകസ) ജില്ലയുടെ വാർഷിക പരിപാടിയായ'നേർക്കാഴ്ച 2022' ഏപ്രിൽ 3ന് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കും.രാവിലെ 9 മുതൽ വൈകിട്ട് 6 വരെയുള്ള പരിപാടി മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ ഉദ്ഘാടനം ചെയ്യും.കാവാലം അനിൽ അദ്ധ്യക്ഷത വഹിക്കും.സെക്രട്ടറി നവീൻ.ജി രചിച്ച 'ചോദ്യങ്ങളൊഴിയുന്ന നാൾ' എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനവും നടക്കും.സംസ്ഥാന സംഘടന സെക്രട്ടറി സുഷമ ശിവരാമൻ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കും.മുരുകൻ കാട്ടാക്കട, ടി.പി.ശാസ്തമംഗലം എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |