SignIn
Kerala Kaumudi Online
Friday, 26 April 2024 9.04 PM IST

ഹാബിറ്റാറ്റിന് രണ്ട് ദേശീയ പുരസ്‌‌കാരങ്ങൾ

dd

തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിന് കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ കീഴിലുള്ള ഹഡ്കോയുടെ രണ്ട് പുരസ്‌കാരങ്ങൾ ലഭിച്ചു. പ്രളയാനന്തരം അമ്പലപ്പുഴയിൽ ശ്രീ സത്യസായി ട്രസ്റ്റിനുവേണ്ടി ഹാബിറ്റാറ്റ് പണികഴിപ്പിച്ച 59 കെട്ടിടങ്ങൾ അടങ്ങിയ സമുച്ചയത്തിനാണ് ചെലവ് കുറഞ്ഞതും പ്രകൃതിക്ഷോഭ പ്രതിരോധ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയതുമായ ഭവന സമുച്ചയ വിഭാഗത്തിൽ ഒന്നാം സ്ഥാനം. രണ്ട് ലക്ഷം രൂപയും പ്രശസ്‌തി പത്രവുമാണ് അവാർഡ്. കോട്ടയത്തിനടുത്ത് ഹാബിറ്റാറ്റ് പണികഴിപ്പിച്ച കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആന്റ് ആർട്‌സ് കെട്ടിടത്തിനാണ് ഹരിത നിർമ്മിതികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനം. ഒരു ലക്ഷം രൂപയും പ്രശസ്‌തിപത്രവുമാണ് അവാർഡ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.