തിരുവനന്തപുരം: വിഷുവും ഇൗസ്റ്ററും പ്രമാണിച്ച് താംബരത്തുനിന്ന് നാഗർകോവിലിലേക്കും ചെന്നൈയിൽ നിന്ന് എറണാകുളത്തേക്കും സൂപ്പർഫാസ്റ്റ് സ്പെഷ്യൽ ട്രെയിനുകൾ ഓടിക്കുമെന്ന് റെയിൽവേ അറിയിച്ചു.
താംബരം - നാഗർകോവിൽ ഫെസ്റ്റിവൽ സ്പെഷ്യൽ താംബരത്തുനിന്ന് 13ന് രാത്രി പത്തരയ്ക്കും, നാഗർകോവിലിൽ നിന്ന് 17ന് വൈകിട്ട് നാലേകാലിനുമാണ് സർവീസ് നടത്തുക.
എം.ജി.ആർ.ചെന്നൈ - എറണാകുളം സ്പെഷ്യൽ 13ന് വൈകിട്ട് 7ന് ചെന്നൈയിൽ നിന്ന് പുറപ്പെടും.മടക്കയാത്ര എറണാകുളത്തുനിന്ന് 17ന് രാത്രി 10.40നായിരിക്കും. ട്രെയിൻ നമ്പർ 06008/06007.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |