കൊച്ചി: ആരോഗ്യം ജനങ്ങളുടെ അവകാശവും സമ്പാദ്യവുമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കൺസോർഷ്യം ഒഫ് അക്രെഡിറ്റഡ് ഹെൽത്ത് കെയർ ഓർഗനൈസേഷന്റെ ആറാമത് അന്തർദേശീയ സമ്മേളനം ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ കാഹോകോൺ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊവിഡ് മഹാമാരിയുടെ പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ നേരിടാനും, സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനും ജനങ്ങൾക്ക് സാധിച്ചത് ആരോഗ്യ പ്രവർത്തകരുടെ സഹായത്തോടെയാണ്. രോഗികളുടെ സുരക്ഷയും ആരോഗ്യമേഖലയുടെ ഗുണനിലവാരവും ഉറപ്പുവരുത്താനായി പ്രവർത്തിക്കുന്ന സംഘടനയാണിത്. ആയിരത്തോളം ആരോഗ്യവിദഗ്ദ്ധർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ഇന്ന് സമാപിക്കും.
കാഹോ പ്രസിഡന്റ് ഡോ. വിജയ് അഗർവാൾ, കിംസ് ഹെൽത്ത് ചെയർമാൻ ഡോ.എം.ഐ. സഹദുള്ള, രാജഗിരി ആശുപത്രി എക്സിക്യുട്ടീവ് ഡയറക്ടർ ഫാ.ജോൺസൺ വാഴപ്പിള്ളി, കാഹോ സെക്രട്ടറി ജനറൽ ഡോ. ലല്ലൂ ജോസഫ്, ജൂബിലിമിഷൻ മെഡിക്കൽ കോളേജ് സി.ഇ.ഒ ഡോ. ബെന്നി ജോസഫ്, കിൻഡർ ആശുപത്രി സി.ഇ.ഒ രഞ്ജിത്ത് കൃഷ്ണൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |