കൊല്ലം: സൈന്ധവ ബുക്സ് പ്രസിദ്ധീകരിക്കുന്ന റീന.എൻ.രാജന്റെ ഹരികൃഷ്ണന്റെ അമ്മ എന്ന ചെറുകഥാ സമാഹാരത്തിന്റെ പ്രകാശനം 7ന് വൈകിട്ട് 3.30ന് കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ മുൻ ഡി.ജി.പി ഋഷിരാജ് സിംഗ് നിർവഹിക്കും.
ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി. മുരളീകൃഷ്ണൻ അദ്ധ്യക്ഷനാകും. എഴുത്തുകാരൻ വി. വിജയകുമാർ ഗ്രന്ഥസ്വീകരണം നടത്തും. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി. സുകേശൻ, കോർപ്പറേഷൻ ഓഡിറ്റ് ഓഫീസ് സീനിയർ ഡെപ്യൂട്ടി ഡയറക്ടർ സാബു.സി. ജോർജ് എന്നിവർ സംസാരിക്കും. എസ്. ദേവകുമാർ സ്വാഗതവും റീന.എൻ.രാജൻ നന്ദിയും പറയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |