SignIn
Kerala Kaumudi Online
Friday, 26 April 2024 9.00 AM IST

ആത്മഹർഷത്തിന്റെ നാളുകൾ

photo

''പാപമോചനത്തിന്റെ പരിശുദ്ധിയും പ്രതീക്ഷയുടെ സാക്ഷാത്ക്കാരവുമായി ഒരിക്കൽക്കൂടി റംസാൻ മാസം വന്നണഞ്ഞു."

എല്ലാ മതങ്ങൾക്കും വ്രതാനുഷ്ഠാനം പുണ്യകർമ്മമാണ്. വിശുദ്ധ ഖുർ-ആൻ അവതരിച്ച മാസമാണ് റമദാൻ. ഖുർ - ആൻ മുഖേന മാർഗദർശനം ലഭിച്ചതിന്റെ നന്ദിപ്രകടനമായി നോമ്പ് നോൽക്കണമെന്നത് സർവശക്തനായ അല്ലാഹുവിന്റെ കൽപ്പനയാണ്. ഇതുവഴി ദേഹേച്ഛകളെ നിയന്ത്രിച്ച്, ആത്മസംസ്‌കരണത്തിലൂടെ സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള ബന്ധം ദൃഢപ്പെടുത്താം. ആത്മപരിശുദ്ധിയും ആമാശയ സംസ്കരണവും ശാരീരികവും മാനസികവുമായ മനോവീര്യം വീണ്ടെടുക്കാൻ ഒരു നോമ്പുകാരന് സാദ്ധ്യമാകുന്നു.

പാവപ്പെട്ടവന്റെ വിശപ്പിന്റെ തീഷ്‌ണതയും ദാരിദ്ര്യത്തിന്റെ കെടുതിയും തിരിച്ചറിയാനും നോമ്പ് നമ്മെ സഹായിക്കുന്നു. വ്രതം അനുഷ്ഠിക്കുകയെന്നാൽ പകലന്തിയോളം പട്ടിണി എന്നല്ല. ശുദ്ധവിചാരം, സത്യഭാഷണം, നിശ്ചയദാർഢ്യം എന്നിവ മുറുകെ പിടിക്കുകയും പരദൂഷണം, മദ്യപാനം, ചൂതാട്ടം തുടങ്ങി മോശമായ എല്ലാ പ്രവൃത്തികളിൽ നിന്നും പരിപൂർണമായി അകന്നുനിൽക്കുകയും ജീവിതം ദൈവഭക്തിയിൽ അധിഷ്ഠിതമാക്കി തീർക്കുകയുമാണ് വ്രതാനുഷ്ഠാനത്തിന്റെ ലക്ഷ്യം.

''കാൽവഴുതിയാൽ വീഴാതിരിക്കാം, വാക്കുകൾ ചിതറിയാൽ തിരിച്ചെടുക്കാൻ ആവുകയില്ല." ഇത് ലോകഗുരുവായ നബി തിരുമേനി (സ) യുടെ വാക്കുകളാണ്.

സ്ഥിരമായി ഒരു സ്ഥലത്ത് കൃഷിയിറക്കുമ്പോൾ മണ്ണിന്റെ ഉത്പാദനശേഷി കുറയുകയും ഉത്പന്നങ്ങളിൽ ഗുണനിലവാരക്കുറവ് അനുഭവപ്പെടുകയും ചെയ്യാറുണ്ട്. എന്നാൽ കുറച്ചുകാലം കൃഷിയിടം ഒഴിച്ചിടുകയും ശേഷം കൃഷിയിറക്കുകയുമാണെങ്കിൽ ഉത്‌പാദനശേഷി വർദ്ധിക്കുകയും ഗുണനിലവാരം മെച്ചപ്പെടുകയും ചെയ്യും. ഇതുതന്നെയാണ് മനുഷ്യന്റെ ദഹനേന്ദ്രിയത്തിന്റെയും അവസ്ഥ.

സർവലോക രക്ഷിതാവായ അല്ലാഹു മനുഷ്യന്റെ ആരോഗ്യത്തിനും പരിരക്ഷയ്ക്കും ജീവിത വിജയത്തിനും വേണ്ടി കല്പിച്ചിട്ടുള്ള നിർദ്ദേശങ്ങൾ അവഗണിക്കുക എന്നത് വിദഗ്ദ്ധ ഡോക്ടറുടെ വാക്കുകൾ തിരസ്‌കരിക്കുന്നതിനെക്കാൾ ആപൽക്കരമായിരിക്കുമെന്ന് ഒരു ഇസ്ളാംമത വിശ്വാസി മനസിലാക്കുന്നു.

പരിശുദ്ധ റംസാൻ പതിനേഴിലെ ചരിത്രപ്രസിദ്ധമായ ബദർ യുദ്ധവിജയത്തിന്റെ സ്മരണയിലും ലൈലത്തുൽ ഖദ്‌ർ എന്ന (ഖുർ ആൻ നിർണായക പുണ്യരാത്രി) യെ വരവേറ്റും അതിഥികളെ സത്‌കരിച്ചും സാമൂഹിക നോമ്പുതുറക്കൽ അഥവാ ഇഫ്‌ത്താറുകൾ സംഘടിപ്പിച്ചും കാരുണ്യപ്രവർത്തനങ്ങളിൽ മുഴുകിയും പെരുന്നാൾ ദിവസം ഒരാളും പട്ടിണി കിടക്കരുത് എന്ന ലക്ഷ്യത്തിൽ ഫിത്ത്‌റ് സക്കാത്ത് നൽകിയും ശവ്വാൽപ്പിറ ദൃശ്യമാകുന്നതോടെ ചെറിയ പെരുന്നാൾ അഥവാ ഈദുൽ ഫിത്തർ ആഘോഷത്തോടെ ഈ പുണ്യമാസം പോയി മറയുന്നു.

ലോകത്ത് നഷ്ടമായിക്കൊണ്ടിരിക്കുന്ന സ്നേഹവും സാഹോദര്യവും സുസ്‌ഥിരതയും വീണ്ടെടുക്കാനും വെറുപ്പും വിദ്വേഷവും അപകർഷതയുമില്ലാത്ത ഒരു ലോകത്തിന് വേണ്ടി പ്രാർത്ഥിക്കാനും പ്രവർത്തിക്കാനും ഈ റംസാൻ പ്രചോദനമാകട്ടെ എന്ന പ്രാർത്ഥനയോടെ എല്ലാ സഹോദരങ്ങൾക്കും ഉൗഷ്മളമായ വിശുദ്ധ റംസാൻ ആശംസകൾ .

ലേഖകൻ കേരള മുസ്ളിം ജമാ അത്ത് കൗൺസിൽ പണ്ഡിതസഭ ചെയർമാ

നാണ് ഫോൺ: 9400551501

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAMZAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.