നെയ്യാറ്റിൻകര: 4 കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ. നെയ്യാറ്റിൻകര കല്ലുവിള കാർമ്മൽ നിവാസിൽ അനൂപ് (33), സുഹൃത്ത് രാമപുരം സ്വദേശി സുനന്ദൻ എന്ന അജിത് (37) എന്നിവരെയാണ് റൂറൽ എസ്.പി ദിവ്യ വി.ഗോപിനാഥ്, നെയ്യാറ്റിൻകര ഡി.വൈ.എസ്.പി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ അറസ്റ്റ് ചെയ്തത്. വീട് പണിയെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി അനൂപ് കവളാകുളത്ത് വാടകയ്ക്ക് താമസിക്കുകയാണ്. സുഹൃത്തായ അജിത്തും കുറച്ച് നാളുകളായി അനൂപിനൊപ്പം ഈ വീട്ടിലാണ് കഴിഞ്ഞിരുന്നത്. നിരവധി അബ്കാരി, സ്പിരിറ്റ്, കഞ്ചാവ് കേസുകളിൽ പ്രതിയാണ് അജിത് എന്ന് പൊലീസ് പറഞ്ഞു. കേസുകളിൽപ്പെട്ട് ഇയാളിവിടെ ഒളിവിൽ കഴിഞ്ഞിരുന്നതായാണ് വിവരം. ഇയാൾ വില്പനയ്ക്കായി കൊണ്ടുവച്ച കഞ്ചാവാണ് എസ്.പിക്ക് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് പൊലീസ് പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |