മാഡ്രിഡ് : സൂപ്പർ താരം കരിം ബെൻസേമ ഇരട്ട ഗോളുകളുമായി തിരിച്ചെത്തിയ മത്സരത്തിൽ സെൽറ്റ ഡി വിഗോയെ 2-1ന് കീഴടക്കി സ്പാനിഷ് ലാ ലിഗയിൽ വിജയവഴിയിലേക്ക് തിരിച്ചെത്തി. കഴിഞ്ഞ മത്സരത്തിൽ ബാഴ്സലോണയോട് എൽ ക്ളാസിക്കോയിൽ മറുപടിയില്ലാത്ത നാലുഗോളുകൾക്ക് തോറ്റിരുന്ന റയൽ ഇന്നലെ വിജയത്തോടെ ആത്മവിശ്വാസം വീണ്ടെടുത്തിട്ടുണ്ട്.
പരിക്കുമൂലം എൽ ക്ളാസിക്കോയിൽ നിന്ന് വിട്ടുനിന്നിരുന്ന ബെൻസേമ സെൽറ്റയ്ക്ക് എതിരെ പെനാൽറ്റിയിൽ നിന്നാണ് രണ്ട് ഗോളുകളും നേടിയത്.19-ാം മിനിട്ടിലായിരുന്നു ആദ്യ ഗോൾ.52-ാം മിനിട്ടിൽ നോലിറ്റോയിലൂടെ സെൽറ്റ സമനില പിടിച്ചെങ്കിലും 63-ാം മിനിട്ടിലെ പെനാൽറ്റിയിൽ നിന്ന് ബെൻസേമ വിജയം സമ്മാനിച്ചു.
30 കളികളിൽ നിന്ന് 69 പോയിന്റുമായി ലാ ലിഗയിൽ റയൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 57 പോയിന്റുമായി സെവിയ്യയാണ് രണ്ടാമത്. കഴിഞ്ഞ രാത്രി അലാവേസിനെ 4-1ന് തോൽപ്പിച്ച അത്ലറ്റിക്കോ മാഡ്രിഡ് 57 പോയിന്റുമായി മൂന്നാമതാണ്. അത്ലറ്റിക്കോയ്ക്ക് വേണ്ടി യാവോ ഫെലിക്സും സുവാരേസും ഇരട്ടഗോളുകൾ നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |