തിരുവനന്തപുരം:മണ്ണെണ്ണയ്ക്ക് 22 രൂപയും മണ്ണെണ്ണ വിഹിതം 40 ശതമാനം വെട്ടിക്കുറയ്ക്കുകയും ചെയ്ത കേന്ദ്രസർക്കാർ നയത്തിനെതിരെ ജില്ലാ മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ഏജീസ് ഓഫീസിന് മുന്നിൽ മാർച്ച് നടത്തി.ഫെഡറേഷൻ അഖിലേന്ത്യ സെക്രട്ടറി പുല്ലുവില സ്റ്റാൻലി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് സി.പയസ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ഇ.കെന്നഡി,ട്രഷറർ എൻ.വെൻസിലാസ്, ഷീല റൊസാരിയോ,സി.ലെനിൻ,ക്ളൈനസ് റൊസാരിയോ,ഡോ.വി.ഗബ്രിയേൽ,ആന്റോ സുരേഷ്,എ.യേശുരാജൻ, ഷീല ഗ്രഹരി,റോസറ്റ റാണി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |