SignIn
Kerala Kaumudi Online
Friday, 26 April 2024 10.41 AM IST

രാഷ്ട്രപതി നെതർല‌ൻ‌ഡ്സിൽ

tyty

ആംസ്റ്റർഡാം : ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദും പത്നി സവിത കോവിന്ദും ത്രിദിന സന്ദർശനത്തിനായി നെതർലൻഡ്‌സിലെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75 ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി വില്യം അലക്സാണ്ടർ രാജാവിന്റെയും മാക്സിമ രാജ്ഞിയുടെയും ക്ഷണപ്രകാരമാണ് രാഷ്ട്രപതി നെതർലൻഡ്സിലെത്തിയത്.രാഷ്ട്രപതിയ്ക്കും പത്നിയ്ക്കും ഇന്നലെ ഡാം സ്ക്വയറിൽ സ്വീകരണം നൽകി.

ആംസ്റ്റഡാമിലെ പ്രശസ്തമായ ക്യൂകെൻഹോഫ് ടുലിപ് ഗാർഡനിൽ രാഷ്ട്രപതിയും പത്നിയും സന്ദർശനം നടത്തി. ഇന്ത്യ - നെതർലൻഡ്സ് സവിശേഷ സൗഹൃദത്തിന്റെ പ്രതീകമായി ഇവിടുത്തെ പുതിയ ഇനം മഞ്ഞ ടുലിപ് ബ്രീഡിന് രാംനാഥ് കോവിന്ദ് നെതർലൻഡ്സ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ വോപ്‌കെ ഹോക്സ്ട്രയുമായി ചേർന്ന് ' മൈത്രി " എന്ന് നാമകരണം നടത്തി. നെതർലൻഡ്സിനെ സംബന്ധിച്ചടുത്തോളം ഏറെ പ്രാധാന്യമർഹിക്കുന്നതാണ് ഇന്ത്യൻ രാഷ്ട്രപതിയുടെ സന്ദർശനമെന്ന് വോപ്‌കെ ഹോക്സ്ട്ര പറഞ്ഞു. 1988 ൽ രാഷ്ട്രപതി ആർ.വെങ്കിട്ടരാമന്റെ സന്ദർശനത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ രാഷ്ട്രപതി നെതർലൻഡ്സ് സന്ദർശിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.