മുംബയ്: 'ടാറ്റന്യൂ" എന്ന സൂപ്പർ ആപ്പ് പുറത്തിറക്കി ടാറ്റ ഗ്രൂപ്പ്. പുതിയ വിഭാഗങ്ങൾക്കൊപ്പം ടാറ്റ അടുത്തിടെ ഏറ്റെടുത്ത എല്ലാ സേവനങ്ങളും സംയോജിക്കുന്ന ടാറ്റ ഡിജിറ്റലിനു കീഴിലാണ് ആപ്പ്. ബിഗ്ബാസ്കറ്റ്, ഇഫാർമസി 1എംജി, ക്രോമ, വിമാനടിക്കറ്റ് ബുക്കിംഗ്, ടാറ്റക്ലിക്ക് തുടങ്ങി വിവിധ സേവനങ്ങൾ സൂപ്പർ ആപ്പിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ടാറ്റ ന്യൂ ഇലക്ട്രോണിക്സ്, ടാറ്റ ന്യൂ ഫാഷൻ, ടാറ്റ ന്യൂ ഗ്രോസറീസ്, ടാറ്റ ന്യൂ ഹോട്ടൽസ് ആൻഡ് ഫ്ളൈറ്റ് തുടങ്ങി എല്ലാ ഉപവിഭാഗങ്ങളും ചേർന്നതാകും ഈ സൂപ്പർ ആപ്പ്. ടാറ്റയിലെ ജീവനക്കാർക്കിടയിൽ കഴിഞ്ഞ വർഷം മുതൽ ആപ്പ് ട്രയൽ റൺ നടത്തുന്നുണ്ട്. ടാറ്റയുടെ ഏഴുലക്ഷത്തോളം വരുന്ന ജീവനക്കാരിൽ പരീക്ഷിച്ച് പോരായ്മകളും മറ്റും തിരുത്തിയാണ് ആപ്പ് പൊതുജനങ്ങളിലേക്ക് എത്തിച്ചത്. ഇന്ത്യൻ ഉപഭോക്താക്കളുടെ ജീവിതം കൂടുതൽ എളുപ്പവും ലളിതവുമാക്കുകയാണ് ആപ്പിന്റെ ലക്ഷ്യമെന്ന് ടാറ്റ സൺസ് ചെയർമാൻ എൻ.ചന്ദ്രശേഖരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |