കടമ്പഴിപ്പുറം: ലോകാരോഗ്യദിനാചരണത്തോടനുബന്ധിച്ചു ഗ്രാമ പഞ്ചായത്ത്, സാമൂഹികാരോഗ്യ കേന്ദ്രം, വി.ടി.ബി കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെയും പ്രതിഭ വായനശാലയുടേയും സംയുക്താഭിമുഖ്യത്തിൽ കൊല്ലിയാനി ദുർഗ്ഗ കല്യാണ മണ്ഡപത്തിൽ വെച്ച് ആരോഗ്യ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ശ്രീകൃഷ്ണപുരം എസ്.ഐ.എ എം.മുരളീധരൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എ.നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സി.എൻ.സന്തോഷ്, കമൽ രാജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി. മുരളീകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |