വക്കം: റംസാൻ നോമ്പ് എത്തിയതോടെ പഴവർഗങ്ങളുടെ വില കുതിച്ചുയരുന്നു. രണ്ടാഴ്ച മുൻപ് 80 രൂപയായിരുന്ന ഒരു കിലോ ചെറുനാരങ്ങയുടെ വില ഇന്ന് 200 ആണ്. ഒരു കിലോ തണ്ണിമത്തന്റെ വില പത്ത് ദിവസത്തിനിടെ 10 രൂപയിൽ നിന്ന് മുപ്പതിലെത്തി. ഷമാമിന് കിലോയ്ക്ക് കൂടിയത് 35 രൂപയാണ്. പൈനാപ്പിളിനും, ഓറഞ്ചിനുമൊക്കെ കിലോയ്ക്ക് 40 രൂപയുടെ വരെ വർദ്ധനയാണ് രണ്ടാഴ്ചയ്ക്കിടയിൽ ഉണ്ടായത്. നോമ്പ് തുറക്കലിന്റെ പ്രധാന വിഭവമായ ഈത്തപ്പഴത്തിനും വില കൂടി.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പഴങ്ങൾ വരുന്നത് കുറഞ്ഞതുകൊണ്ടാണ് വില ഇങ്ങനെ കൂടുന്നതെന്ന് ചെറുകിട കച്ചവടക്കാർ പറയുന്നു. ഉത്സവ സീസണും, ഇന്ധന വിലവർദ്ധനയും മറ്റ് കാരണങ്ങളാണ്. അമ്പരിപ്പിക്കുന്ന തരത്തിലാണ് ചെറുനാരങ്ങയുടെ വില കയറുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |