കിളിമാനൂർ:മടവൂർ ഗവൺമെന്റ് എൽ.പി സ്കൂളിലെ 153-മത് വാർഷികാഘോഷവും സാംസ്കാരിക സമ്മേളനവും മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ മന്ത്രി അനുമോദിച്ചു. മടവൂർ ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ് എം.ബിജുകുമാർ അദ്ധ്യക്ഷത വഹിച്ചു.പി.ടി.എ പ്രസിഡന്റ് ബിനുകുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എ.എം റാഫി നന്ദിയും പറഞ്ഞു.കലാസാഹിത്യരംഗങ്ങളിൽ മികവ് തെളിയിച്ച മടവൂർ സുരേന്ദ്രൻ,മടവൂർ രാജൻ,മനോജ് പുളിമാത്ത്,ആരണ്യ,സിനി തുടങ്ങിയവരെ അനുമോദിച്ചു.ജില്ലാ പഞ്ചായത്ത് അംഗം ബേബി സുധ,മടവൂർ ഗ്രാമപഞ്ചയാത്ത് വൈസ് പ്രസിഡന്റ് റസിയ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ചന്ദ്രലേഖ,ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ വി.ആർ സാബു തുടങ്ങിവവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |