SignIn
Kerala Kaumudi Online
Friday, 26 April 2024 7.57 PM IST

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ ഒഡീഷയിലെ രണ്ടാമത്തെ ഷോറൂം തുറന്നു

df

കോഴിക്കോട്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ ആഗോള വികസന പദ്ധതികളുടെ ഭാഗമായി ഒഡീഷയിലെ കട്ടക്കിൽ പുതിയ ഷോറൂം ആരംഭിച്ചു. ഷോറൂമിന്റെ ഉദ്ഘാടനം മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് വെർച്വൽ പ്ലാ​റ്റ്‌ഫോമിലൂടെ നിർവ്വഹിച്ചു. മുഖ്യാതിഥിയായ പ്രമുഖ ഒഡിയ നടൻ സബ്യസാചി മിശ്ര ഷോറൂം ഉപഭോക്താക്കൾക്കായി തുറന്നു കൊടുത്തു.

മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ.പി.അബ്ദുൽ സലാം, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഇന്ത്യ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഒ.അഷർ, ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഷംലാൽ അഹമ്മദ്, റീട്ടെയിൽ ഓപ്പറേഷൻസ് ഹെഡ് (റെസ്​റ്റ് ഒഫ് ഇന്ത്യ) പി.കെ. സിറാജ്, മ​റ്റ് മാനേജ്‌മെന്റ്
അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കമ്പനിയുടെ ഒഡീഷയിലെ രണ്ടാമത്തെ ഷോറൂമാണ് കട്ടക്കിലെ കണ്ടോൺമെന്റ് റോഡിൽ ഉദ്ഘാടനം ചെയ്തത്. ആദ്യ ഷോറൂം ഭുവനേശ്വറിലാണ്. മൂന്നാമത്തെ ഷോറൂം

ചന്ദ്രശേഖർപൂരിൽ ഉടൻ തന്നെ ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകളിലാണ് കമ്പനി.

ഏ​റ്റവും കൂടുതൽ ആളുകൾ താത്പര്യപ്പെടുന്ന ലോകത്തിലെ ഏ​റ്റവും വലിയ ജുവലറി ഗ്രൂപ്പായി മാറുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.