ശ്രീകൃഷ്ണപുരം: എഴുതി തുടങ്ങിയതിന്റെ അമ്പത് വർഷം പൂർത്തിയാക്കിയ എഴുത്തുകാരനും കവിയുമായ ആലങ്കോട് ലീലകൃഷ്ണനെ തിരുനാരായണപുരം സമന്വയ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ആദരസന്ധ്യ ജില്ലാ പഞ്ചായത്ത് അംഗം കെ.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ രാമദാസ് കുറുവട്ടൂർ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.ജി.മോഹന കൃഷ്ണൻ ആലങ്കോടിനെ പൊന്നാടയണിയിച്ചു ഉപഹാരം നൽകി. ശ്രീകൃഷ്ണപുരം മീഡിയ സെന്ററും വേദിയിൽ വെച്ച് ആലങ്കോട് ലീലാകൃഷ്ണന് ഉപഹാരം നൽകി. പ്രസിഡന്റ് സി.ഉണ്ണികൃഷ്ണൻ ഉപഹാരം സമർപ്പിച്ചു. പഞ്ചായത്ത് അംഗം എം.രാജാമണി, പി.ഗിരീശൻ, പി. ജി.മോഹനകൃഷ്ണൻ, ശ്രീജ രവീന്ദ്രൻ സംസാരിച്ചു. പി.എം.ഗോപിക, പി.എം.അനന്യ എന്നിവർ കവിത ചൊല്ലി. ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം.എസ്.എൻ.സുധാകരൻ കാവ്യ ജീവിതത്തെ പരിചയപ്പെടുത്തി. തുടർന്ന് കൊച്ചി ലോക നാടക വേദിയുടെ മത്തായിയുടെ മരണം എന്ന രണ്ടാൾ നാടകം അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |