SignIn
Kerala Kaumudi Online
Saturday, 27 April 2024 7.51 AM IST

'ഞമ്മള് റെഡി' ; സന്തോഷ് ട്രോഫി പ്രമോഷണൽ വീഡിയോ പുറത്തിറങ്ങി

santhoshtrophy
സന്തോഷ് ട്രോഫിയുടെ പ്രമോഷണൽ വീഡിയോ ഇന്ത്യൻ താരം അനസ് എടത്തൊടിക പ്രകാശനം ചെയ്യുന്നു.

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബാൾ ചാമ്പ്യൻഷിപ്പിന് ആവേശമായി മലപ്പുറം ജില്ലാ ഇൻഫർമേഷൻ ഓഫീസും സന്തോഷ് ട്രോഫി മീഡിയാ കമ്മിറ്റിയും സംയുക്തമായി തയ്യാറാക്കിയ പ്രമോഷണൽ വീഡിയോ പുറത്തിറങ്ങി. ഇന്ത്യൻ താരം അനസ് എടത്തൊടിക വീഡിയോ പ്രകാശനം നിർവഹിച്ചു. മലപ്പുറത്ത് നടക്കുന്ന സന്തോഷ് ട്രോഫി മത്സരത്തിൽ കളിക്കാൻ സാധിക്കാത്തതിൽ ദുഃഖമുണ്ടെന്ന് അനസ് എടത്തൊടിക പറഞ്ഞു. അന്തർദേശീയ, ദേശീയ മത്സരങ്ങളുണ്ടെങ്കിലും കേരളത്തിലെ ആരാധകരുടെ ലോകകപ്പ് സന്തോഷ് ട്രോഫിയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
മലപ്പുറത്തിന്റെ ഫുട്‌ബാൾ പ്രേമം വിളിച്ചോതുന്നതാണ് 1.31 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ. മന്ത്രി വി. അബ്ദുറഹ്മാൻ, മുൻ ഫുട്‌ബാൾ താരങ്ങളായ ഐ.എം വിജയൻ, യു. ഷറഫലി, ഹബീബ് റഹ്മാൻ, സൂപ്പർ അഷ്‌റഫ് എന്നിവർക്കൊപ്പം പുതു തലമുറയിൽ പെട്ടവരും വീഡിയോയിൽ വേഷമിട്ടിട്ടുണ്ട്. കോഴിക്കോട് ബനാന സ്റ്റോറീസിന് വേണ്ടി സച്ചിൻ ദേവാണ് വീഡിയോ സംവിധാനം ചെയ്തിട്ടുള്ളത്. ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. റഷീദ് ബാബുവിന്റേതാണ് ആശയം. അസിസ്റ്റന്റ് ഫോട്ടോഗ്രാഫർ പി.കെ സബീഷാണ് സ്‌ക്രിപ്റ്റും സംവിധാനവും നിർവഹിച്ചിട്ടുള്ളത്.

ചടങ്ങിൽ ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് എ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ റഷീദ് ബാബു സ്വാഗതം പറഞ്ഞു. ഇവന്റ് കോ ഓർഡിനേറ്റർ യു. ഷറഫലി, ജില്ലാ സ്‌പോർട്സ് സെക്രട്ടറി അബ്ദുൽ മഹ്റൂഫ് എച്ച്.പി, പ്രസ് ക്ലബ് ജില്ലാ പ്രസിഡന്റ് ഷംസുദീൻ മുബാറക്, സെക്രട്ടറി കെ.പി.എം റിയാസ്, ജില്ലാ ഫുട്‌ബാൾ അസോസിയേഷൻ സെക്രട്ടറി ഡോ. സുധീർകുമാർ, കായിക പ്രേമികൾ, സംഘാടക സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.