കോട്ടയം. കനത്ത മഴയും കാറ്റും ജില്ലയിൽ വ്യാപക നാശം വിതച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മഴയോടൊപ്പം എത്തിയ കാറ്റിൽ പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണ് വീടുകൾക്ക് നാശം സംഭവിച്ചു. ഏറ്റുമാനൂർ, അയർക്കുന്നം മേഖലകളിലാണ് കൂടുതൽ നാശം. ആറുമാനൂർ ഭാഗത്ത് റോഡിലേയ്ക്ക് തേക്ക് വീണ് റോഡ് ഗതാഗതം തടസപ്പെട്ടു. കോത്തലയിൽ റോഡിലേക്ക് മുളക്കൂട്ടം കടപുഴകി വീണ് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഇലക്കൊടിഞ്ഞിയിൽ റോഡിലേക്ക് മരം വീണു. പുന്നത്തറ കണിയാംകുന്നേൽ കെ.ബി രതിനാംബാളിന്റെ വീടിനു മുകളിലേക്ക് മരം വീണ് ഭാഗികമായി തകർന്നു. അയർക്കുന്നം നീറിക്കാട് പുൽക്കുന്നേൽ സിനുവിന്റെ വീടിന്റെ മുകളിലേക്ക് പന വീണ് വീട് ഭാഗികമായും സംരക്ഷണഭിത്തിയും തകർന്നു. ഈ സമയം സിനു വീടിനുള്ളിലുണ്ടായിരുന്നു. ഭാര്യ ജോലിയ്ക്കും മകൾ ബന്ധുവീട്ടിലും പോയതിനാൽ വലിയ അപകടം ഒഴിവായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |