SignIn
Kerala Kaumudi Online
Saturday, 27 April 2024 8.29 AM IST

ജൽ ജീവൻ പദ്ധതി കേരളം അട്ടിമറിക്കുന്നു: കെ. സുരേന്ദ്രൻ

k-surendran-samsarikunnu

കല്ലമ്പലം: കേന്ദ്ര സർക്കാരിന്റെ ജൽ ജീവൻ പദ്ധതി കേരള സർക്കാർ അട്ടിമറിക്കുന്നെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. കരവാരം പഞ്ചായത്തിലെ പ്രധാനമന്ത്രി ആവാസ് പദ്ധതിയുടെ ഗുണഭോക്തൃ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ - റെയിൽ കാരണം കരവാരം പഞ്ചായത്തിലെ ഒരാളും ബുദ്ധിമുട്ടനുഭവിക്കില്ല. കൊവിഡ് കാലത്ത് എല്ലാ വിഭാഗം ജനങ്ങൾക്കും ഭക്ഷ്യധാന്യങ്ങൾ വീടുകളിലെത്തിക്കാൻ നരേന്ദ്രമോദി സർക്കാരിന് കഴിഞ്ഞു.

കേന്ദ്ര പദ്ധതികൾ പലതും കേരള പദ്ധതികളാക്കി കേരള സർക്കാരിന്റെ ബിനാമികൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി വഞ്ചിയൂർ സാംസ്‌കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ കിളിമാനൂർ മണ്ഡലം പ്രസിഡന്റ് പ്രവീൺ പോങ്ങനാട്, ജില്ലാ ജനറൽ സെക്രട്ടറിമാരായ വെങ്ങാനൂർ സതീഷ്, വി.ജി. ഗിരികുമാർ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.