SignIn
Kerala Kaumudi Online
Friday, 26 April 2024 6.27 PM IST

പാർട്ടി കോൺഗ്രസിൽ ഇടനിലക്കാർ: കെ. സുധാകരൻ

p

കൊച്ചി: കോൺഗ്രസിനെ ദേശീയതലത്തിൽ തകർക്കാൻ ശ്രമിക്കുന്ന ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും ഇടനിലക്കാരുടെ സാന്നിദ്ധ്യത്തിലാണ് കണ്ണൂരിൽ സി.പി.എം പാർട്ടി കോൺഗ്രസ് സംഘടിപ്പിച്ചതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ആരോപിച്ചു. കോൺഗ്രസ് മുക്ത ഇന്ത്യയെന്ന ബി.ജെ.പിയുടെ ലക്ഷ്യവും, പിണറായി വിജയന് ഭരണത്തുടർച്ചയും നേടാനാണ് ഇടനിലക്കാർ പ്രവർത്തിച്ചതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാഷ്ട്രീയ നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംഘപരിവാറിനും സി.പി.എം സംസ്ഥാന ഘടകത്തിനും പിന്നിൽ ഇടനിലക്കാരായി പ്രവർത്തിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ അന്വേഷണങ്ങൾ അട്ടിമറിച്ച ഇടനിലക്കാർ പാർട്ടി കോൺഗ്രസിലും പ്രവർത്തിച്ചത് കോൺഗ്രസിനെ തകർക്കാൻ ലക്ഷ്യമിട്ടാണ്. ദേശീയതലത്തിൽ കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കണമെന്ന നിലപാടുള്ള സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കേരള ഘടകത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി. പിണറായി വിജയന് അടിമയായി പാർട്ടി മാറുന്നത് അപകടകരവും മതേതരത്വത്തിന് വെല്ലുവിളിയുമാണ്. സംസ്ഥാനത്തെ ക്രമസമാധാന നില ഏറ്റവും വഷളായി. പൊലീസ് നിഷ്ക്രിയമായതിന് പിന്നിൽ മുഖ്യമന്ത്രിയാണ്. കർഷകർ ആത്മഹത്യ ചെയ്തിട്ടും ബാങ്കുകൾ ജപ്തി തുടരുകയാണ്.

പാർട്ടി വഞ്ചകരെ

ആവശ്യമില്ല

ഒരു വർഷമായി സി.പി.എം ചങ്ങാത്തം തുടരുന്ന പ്രൊഫ. കെ.വി. തോമസ്. പാർട്ടിയെ ഒറ്റിക്കൊടുത്തയാളാണ് അദ്ദേഹം. ഡൽഹിയിൽ സി.പി.എം ഓഫീസിലെത്തി സീതാറാം യെച്ചൂരിയെ കാണുന്നത് വിലക്കിയെങ്കിലും തുടർന്നു. യെച്ചൂരിയെ കൊച്ചിയിലെ സ്വന്തം റിസോർട്ടിലും സൽക്കരിച്ചു. പാർട്ടി കോൺഗ്രസിൽ ആരും പങ്കെടുക്കരുതെന്നത് കോൺഗ്രസിന്റെ തീരുമാനമാണ്. അത് ലംഘിച്ചാൽ പ്രവർത്തകർ വികാരപരമായി പ്രതികരിക്കും. വഞ്ചകരെ കോൺഗ്രസിന് ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

കെ.​വി.​ ​തോ​മ​സി​ന് ​കാ​ര​ണം
കാ​ണി​ക്ക​ൽ​ ​നോ​ട്ടീ​സ്

ന്യൂ​ഡ​ൽ​ഹി​:​ ​പാ​ർ​ട്ടി​ ​നി​ർ​ദ്ദേ​ശം​ ​മ​റി​ക​ട​ന്ന് ​സി.​പി.​എം​ ​പാ​ർ​ട്ടി​ ​കോ​ൺ​ഗ്ര​സി​ലെ
സെ​മി​നാ​റി​ൽ​ ​പ​ങ്കെ​ടു​ത്ത​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​മു​തി​ർ​ന്ന​ ​നേ​താ​വ് ​കെ.​വി.​ ​തോ​മ​സി​ന് ​കോ​ൺ​ഗ്ര​സ് ​അ​ച്ച​ട​ക്ക​സ​മി​തി​ ​കാ​ര​ണം​ ​കാ​ണി​ക്ക​ൽ​ ​നോ​ട്ടീ​സ് ​ന​ൽ​കി.​ ​അ​ച്ച​ട​ക്ക​ ​ലം​ഘ​നം​ ​വ്യ​ക്ത​മാ​ക്കി​ ​ന​ൽ​കി​യ​ ​നോ​ട്ടീ​സി​ന് ​ഏ​ഴ് ​ദി​വ​സ​ത്തി​ന​കം​ ​മ​റു​പ​ടി​ ​ന​ൽ​ക​ണം.
ഇ​താ​ണ് ​പാ​ർ​ട്ടി​ ​പി​ന്തു​ട​രു​ന്ന​ ​ന​ട​പ​ടി​ക്ര​മ​മെ​ന്നും,​ ​മ​റു​പ​ടി​ ​ല​ഭി​ച്ച​ ​ശേ​ഷം​ ​തു​ട​ർ​ ​ന​ട​പ​ടി​ക​ൾ​ ​തീ​രു​മാ​നി​ക്കു​മെ​ന്നും​ ​എ.​ഐ.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​താ​രി​ഖ് ​അ​ൻ​വ​ർ​ ​പ​റ​ഞ്ഞു.​ ​എ.​കെ.​ ​ആ​ന്റ​ണി​ ​അ​ദ്ധ്യ​ക്ഷ​നാ​യ​ ​അ​ച്ച​ട​ക്ക​ ​സ​മി​തി​ ​മൂ​ന്ന് ​മ​ണി​ക്കൂ​ർ​ ​യോ​ഗം​ ​ചേ​ർ​ന്നാ​ണ് ​കാ​ര​ണം​ ​കാ​ണി​ക്ക​ൽ​ ​നോ​ട്ടീ​സ് ​ന​ൽ​കാ​ൻ​ ​തീ​രു​മാ​നി​ച്ച​ത്.​ ​അം​ബി​കാ​ ​സോ​ണി,​ ​ജ​യ് ​പ്ര​കാ​ശ് ​അ​ഗ​ർ​വാ​ൾ,​ ​ഡോ.​ ​ജി.​ ​പ​ര​മേ​ശ്വ​ര​ ​എ​ന്നി​വ​ർ​ ​യോ​ഗ​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.
കെ.​വി.​ ​തോ​മ​സി​നെ​തി​രെ​ ​അ​ടി​യ​ന്ത​ര​മാ​യി​ ​ക​ർ​ശ​ന​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​ധാ​ക​ര​ൻ​ ​എ.​ഐ.​സി.​സി​ ​ക്ക് ​പ​രാ​തി​ ​ന​ൽ​കി​യി​രു​ന്നു.​ ​പാ​ർ​ട്ടി​ ​നി​ർ​ദ്ദേ​ശം​ ​ലം​ഘി​ച്ച് ​സെ​മി​നാ​റി​ൽ​ ​പ​ങ്കെ​ടു​ക്കു​ക​യും​ ​അ​തി​ന് ​ശേ​ഷ​വും​ ​പാ​ർ​ട്ടി​ ​നേ​തൃ​ത്വ​ത്തെ​ ​വെ​ല്ലു​വി​ളി​ക്കു​ക​യും​ ​ചെ​യ്യു​ക​യാ​ണ് ​കെ.​വി​ ​തോ​മ​സെ​ന്നാ​ണ് ​കെ.​പി.​സി.​സി​ ​പ​റ​യു​ന്ന​ത്.​ ​കെ.​വി.​ ​തോ​മ​സി​ന്റെ​ ​മ​റു​പ​ടി​ ​ല​ഭി​ച്ച​ ​ശേ​ഷം​ ​അ​ച്ച​ട​ക്ക​ ​സ​മി​തി​ ​തു​ട​ർ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കാ​ൻ​ ​പാ​ർ​ട്ടി​ ​പ്ര​സി​ഡ​ന്റ് ​സോ​ണി​യ​ ​ഗാ​ന്ധി​ക്ക് ​ശു​പാ​ർ​ശ​ ​ന​ൽ​കും.


നോ​​​ട്ടീ​​​സി​​​ന് ​​​ഉ​​​ട​​​ൻ​​​ ​​​മ​​​റു​​​പ​​​ടി​​​ :
കെ.​​​വി.​​​ ​​​തോ​​​മ​​​സ്
□​​​കോ​​​ൺ​​​ഗ്ര​​​സു​​​കാ​​​ര​​​നാ​​​യി​​​ ​​​തു​​​ട​​​രും
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​താ​​​ൻ​​​ ​​​കോ​​​ൺ​​​ഗ്ര​​​സു​​​കാ​​​ര​​​നാ​​​യി​​​ ​​​തു​​​ട​​​രു​​​മെ​​​ന്നും,​​​ ​​​എ.​​​ഐ.​​​സി.​​​സി​​​ ​​​ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള​​​ ​​​കാ​​​ര​​​ണം​​​ ​​​കാ​​​ണി​​​ക്ക​​​ൽ​​​ ​​​നോ​​​ട്ടീ​​​സി​​​ന് 48​​​ ​​​മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ​​​ ​​​മ​​​റു​​​പ​​​ടി​​​ ​​​ന​​​ൽ​​​കു​​​മെ​​​ന്നും​​​ ​​​പ്രൊ​​​ഫ.​​​ ​​​കെ.​​​വി.​​​ ​​​തോ​​​മ​​​സ്.​​​ ​​​താ​​​ൻ​​​ ​​​പാ​​​ർ​​​ട്ടി​​​ ​​​അ​​​ച്ച​​​ട​​​ക്കം​​​ ​​​ലം​​​ഘി​​​ച്ചി​​​ട്ടി​​​ല്ല.​​​ ​​​നേ​​​തൃ​​​ത്വം​​​ ​​​ഇ​​​തേ​​​ക്കു​​​റി​​​ച്ച് ​​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ട്ടെ.​​​ ​​​അ​​​ച്ച​​​ട​​​ക്ക​​​ ​​​സ​​​മി​​​തി​​​ ​​​എ​​​ന്ത് ​​​തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്താ​​​ലും​​​ ​​​അ​​​തം​​​ഗീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും​​​ ​​​അ​​​ദ്ദേ​​​ഹം​​​ ​​​മാ​​​ദ്ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് ​​​പ​​​റ​​​ഞ്ഞു.
പാ​​​ർ​​​ട്ടി​​​യി​​​ൽ​​​ ​​​തു​​​ട​​​രാ​​​ൻ​​​ ​​​ത​​​ന്നെ​​​യാ​​​ണ് ​​​തീ​​​രു​​​മാ​​​നം.​​​ ​​​ത​​​ന്നെ​​​ ​​​പു​​​റ​​​ത്താ​​​ക്ക​​​ണ​​​മെ​​​ന്ന​​​ത് ​​​ആ​​​രു​​​ടെ​​​ ​​​അ​​​ജ​​​ൻ​​​ഡ​​​യാ​​​ണ്?.​​​ ​​​കാ​​​ര​​​ണം​​​ ​​​കാ​​​ണി​​​ക്ക​​​ൽ​​​ ​​​നോ​​​ട്ടീ​​​സി​​​ന് ​​​കൊ​​​ടു​​​ക്കു​​​ന്ന​​​ ​​​മ​​​റു​​​പ​​​ടി​​​യി​​​ൽ​​​ ​​​പ​​​റ​​​യാ​​​നു​​​ള്ള​​​ ​​​എ​​​ല്ലാ​​​ ​​​കാ​​​ര്യ​​​ങ്ങ​​​ളും​​​ ​​​പ​​​റ​​​യും.​​​ 2018​​​ ​​​മു​​​ത​​​ലു​​​ള്ള​​​ ​​​കാ​​​ര്യ​​​ങ്ങ​​​ളു​​​ണ്ട്.​​​ ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ​​​ക്കു​​​റി​​​ച്ച് ​​​താ​​​ൻ​​​ ​​​പ​​​റ​​​യാ​​​ത്ത​​​ ​​​കാ​​​ര്യ​​​ങ്ങ​​​ൾ​​​ ​​​ത​​​നി​​​ക്കെ​​​തി​​​രാ​​​യി​​​ ​​​കൊ​​​ണ്ടു​​​ ​​​വ​​​ന്നു.​​​ ​​​ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി​​​ക്കും​​​ ​​​ര​​​മേ​​​ശ് ​​​ചെ​​​ന്നി​​​ത്ത​​​ല​​​യ്ക്കു​​​മെ​​​തി​​​രെ​​​ ​​​ഇ​​​ത്ത​​​രം​​​ ​​​അ​​​റ്റാ​​​ക്കു​​​ക​​​ൾ​​​ ​​​ഉ​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്.​​​ ​​​ഇ​​​തേ​​​ക്കു​​​റി​​​ച്ച് ​​​കെ.​​​പി.​​​സി.​​​സി​​​ ​​​അ​​​ദ്ധ്യ​​​ക്ഷ​​​ൻ​​​ ​​​കെ.​​​ ​​​സു​​​ധാ​​​ക​​​ര​​​നോ​​​ട് ​​​താ​​​ൻ​​​ ​​​പ​​​റ​​​ഞ്ഞി​​​ട്ടു​​​ള്ള​​​താ​​​ണ്.​​​ ​​​ത​​​നി​​​ക്ക് ​​​സ്ഥാ​​​ന​​​മാ​​​ന​​​ങ്ങ​​​ൾ​​​ ​​​വേ​​​ണ്ട.​​​ ​​​താ​​​ൻ​​​ ​​​പു​​​റ​​​ത്തേ​​​ക്ക് ​​​പോ​​​കാ​​​ൻ​​​ ​​​കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​ ​​​ചി​​​ല​​​രു​​​ണ്ട്.​​​ ​​​ഏ​​​ഴു​​​ ​​​ത​​​വ​​​ണ​​​ ​​​തി​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ​​​ ​​​ജ​​​യി​​​ച്ച​​​ത് ​​​ത​​​ന്റെ​​​ ​​​കു​​​റ്റ​​​മാ​​​ണോ.​​​ ​​​ത​​​ന്നേ​​​ക്കാ​​​ൾ​​​ ​​​കൂ​​​ടു​​​ത​​​ൽ​​​ ​​​ത​​​വ​​​ണ​​​ ​​​ജ​​​യി​​​ച്ച​​​വ​​​രു​​​ണ്ട​​​ല്ലോ.​​​ ​​​ത​​​ന്നെ​​​ക്കാ​​​ൾ​​​ ​​​പ്രാ​​​യ​​​മു​​​ള്ള​​​വ​​​രു​​​മു​​​ണ്ട​​​ല്ലോ.​​​ ​​​ത​​​ന്നോ​​​ട് ​​​മാ​​​ത്രം​​​ ​​​എ​​​ന്താ​​​ണ് ​​​ഇ​​​ത്ര​​​ ​​​വേ​​​ർ​​​തി​​​രി​​​വ്.
മ​​​ക​​​ളെ​​​ ​​​തി​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ​​​ ​​​മ​​​ത്സ​​​രി​​​പ്പി​​​ക്കാ​​​നു​​​ള്ള​​​ ​​​നീ​​​ക്ക​​​ങ്ങ​​​ളു​​​ണ്ടോ​​​ ​​​എ​​​ന്ന​​​ ​​​ചോ​​​ദ്യ​​​ത്തി​​​ന്,​​​ ​​​ത​​​ന്റെ​​​ ​​​മ​​​ക്ക​​​ൾ​​​ക്ക് ​​​അ​​​ങ്ങ​​​നെ​​​യൊ​​​രു​​​ ​​​താ​​​ത്പ​​​ര്യ​​​മി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു​​​ ​​​തോ​​​മ​​​സി​​​ന്റെ​​​ ​​​മ​​​റു​​​പ​​​ടി.​​​ ​​​ത​​​ന്റെ​​​ ​​​കു​​​ടും​​​ബ​​​ത്തി​​​ൽ​​​ ​​​ആ​​​ർ​​​ക്കും​​​ ​​​അ​​​തി​​​ൽ​​​ ​​​താ​​​ത്പ​​​ര്യ​​​മി​​​ല്ല.​​​ ​​​മാ​​​ദ്ധ്യ​​​മ​​​ങ്ങ​​​ൾ​​​ ​​​കു​​​റ​​​ച്ചു​​​ ​​​കൂ​​​ടി​​​ ​​​പ​​​ക്വ​​​ത​​​ ​​​കാ​​​ട്ട​​​ണം.​​​ ​​​മാ​​​ദ്ധ്യ​​​മ​​​ ​​​രം​​​ഗ​​​ത്തെ​​​ ​​​നാ​​​ലാം​​​ ​​​ത​​​ല​​​മു​​​റ​​​യെ​​​യാ​​​ണ് ​​​ഇ​​​പ്പോ​​​ൾ​​​ ​​​കാ​​​ണു​​​ന്ന​​​തെ​​​ന്നും​​​ ​​​തോ​​​മ​​​സ് ​​​പ​​​റ​​​ഞ്ഞു.


പി​​​ണ​​​റാ​​​യി​​​യു​​​ടെ
അ​​​പ്ര​​​മാ​​​ദി​​​ത്തം:
എം.​​​എം.​​​ ​​​ഹ​​​സ്സൻ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​പി​​​ണ​​​റാ​​​യി​​​ ​​​വി​​​ജ​​​യ​​​ന്റെ​​​ ​​​രാ​​​ഷ്ട്രീ​​​യ​​​ ​​​അ​​​പ്ര​​​മാ​​​ദി​​​ത്തം​​​ ​​​അ​​​ടി​​​ച്ചേ​​​ൽ​​​പ്പി​​​ച്ച​​​ ​​​പാ​​​ർ​​​ട്ടി​​​ ​​​കോ​​​ൺ​​​ഗ്ര​​​സാ​​​ണ് ​​​ക​​​ണ്ണൂ​​​രി​​​ൽ​​​ ​​​സ​​​മാ​​​പി​​​ച്ച​​​തെ​​​ന്ന് ​​​യു.​​​ഡി.​​​എ​​​ഫ് ​​​ക​​​ൺ​​​വീ​​​ന​​​ർ​​​ ​​​എം.​​​എം.​​​ ​​​ഹ​​​സ്സ​​​ൻ​​​ ​​​വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ​​​ ​​​പ​​​റ​​​ഞ്ഞു.
കോ​​​ൺ​​​ഗ്ര​​​സ് ​​​വി​​​രു​​​ദ്ധ​​​ ​​​ദേ​​​ശീ​​​യ​​​ ​​​സ​​​മ്മേ​​​ള​​​ന​​​മാ​​​യി​​​ട്ടാ​​​ണ് ​​​പാ​​​ർ​​​ട്ടി​​​ ​​​കോ​​​ൺ​​​ഗ്ര​​​സ് ​​​സ​​​മാ​​​പി​​​ച്ച​​​ത്.​​​ ​​​ദേ​​​ശീ​​​യ​​​ ​​​രാ​​​ഷ്ട്രീ​​​യ​​​ത്തി​​​ന്റെ​​​ ​​​ആ​​​വ​​​ശ്യ​​​ത​​​ക​​​ൾ​​​ ​​​ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന​​​തി​​​ന് ​​​പ​​​ക​​​രം​​​ ​​​കേ​​​ര​​​ള​​​ ​​​സി.​​​പി.​​​എ​​​മ്മി​​​ന്റെ​​​ ​​​അ​​​ന്ധ​​​മാ​​​യ​​​ ​​​കോ​​​ൺ​​​ഗ്ര​​​സ് ​​​വി​​​രു​​​ദ്ധ​​​ത​​​യാ​​​ണ് ​​​സ​​​മ്മേ​​​ളം​​​ ​​​അം​​​ഗീ​​​ക​​​രി​​​ച്ച​​​ത്.​


കെ.​​​വി.​​​ ​​​തോ​​​മ​​​സി​​​നെ​​​തി​​​രാ​​​യ​​​ ​​​ന​​​ട​​​പ​​​ടി
അ​​​ച്ച​​​ട​​​ക്ക​​​ ​​​സ​​​മി​​​തി​​​ ​​​റി​​​പ്പോ​​​ർ​​​ട്ടി​​​നു​​​ ​​​ശേ​​​ഷം
ആ​​​ല​​​പ്പു​​​ഴ​​​:​​​ ​​​കെ.​​​വി.​​​തോ​​​മ​​​സി​​​നെ​​​തി​​​രാ​​​യ​​​ ​​​ന​​​ട​​​പ​​​ടി​​​ ​​​അ​​​ച്ച​​​ട​​​ക്ക​​​ ​​​സ​​​മി​​​തി​​​യു​​​ടെ​​​ ​​​റി​​​പ്പോ​​​ർ​​​ട്ടി​​​ന് ​​​ശേ​​​ഷ​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് ​​​എ.​​​ഐ.​​​സി.​​​സി​​​ ​​​സം​​​ഘ​​​ട​​​നാ​​​ ​​​ജ​​​ന​​​റ​​​ൽ​​​ ​​​സെ​​​ക്ര​​​ട്ട​​​റി​​​ ​​​കെ.​​​സി.​​​ ​​​വേ​​​ണു​​​ഗോ​​​പാ​​​ൽ​​​ ​​​മാ​​​ദ്ധ്യ​​​മ​​​ ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് ​​​പ​​​റ​​​ഞ്ഞു.
ബി.​​​ജെ.​​​പി​​​യെ​​​ ​​​പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്താ​​​ൻ​​​ ​​​എ​​​ല്ലാ​​​വ​​​രു​​​മാ​​​യി​​​ ​​​യോ​​​ജി​​​ച്ചു​​​പോ​​​ക​​​ണ​​​മെ​​​ന്ന​​​ത് ​​​കോ​​​ൺ​​​ഗ്ര​​​സി​​​ന്റെ​​​ ​​​ന​​​യ​​​മാ​​​ണ്.​സി.​​​പി.​​​എം​​​ ​​​പാ​​​ർ​​​ട്ടി​​​ ​​​കോ​​​ൺ​​​ഗ്ര​​​സി​​​ന്റെ​​​ ​​​മു​​​ഖ്യ​​​ ​​​അ​​​ജ​​​ണ്ട​​​ ​​​കോ​​​ൺ​​​ഗ്ര​​​സ് ​​​വി​​​രു​​​ദ്ധ​​​ത​​​യാ​​​ണ്.​​​ ​​​മ​​​ഹാ​​​രാ​​​ഷ്ട്ര​​​യി​​​ൽ​​​ ​​​ബു​​​ള്ള​​​റ്റ് ​​​ട്രെ​​​യി​​​നെ​​​ ​​​എ​​​തി​​​ർ​​​ക്കു​​​ന്ന​​​വ​​​രാ​​​ണ് ​​​സി​​​ൽ​​​വ​​​ർ​​​ലൈ​​​നി​​​ന് ​​​വേ​​​ണ്ടി​​​ ​​​സം​​​സാ​​​രി​​​ക്കു​​​ന്ന​​​ത്.​​​ ​​​സി​​​ൽ​​​വ​​​ർ​​​ ​​​ലൈ​​​നി​​​നെ​​​ ​​​ന്യാ​​​യീ​​​ക​​​രി​​​ക്കാ​​​ൻ​​​ ​​​വേ​​​ണ്ടി​​​ ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​ ​​​പാ​​​ർ​​​ട്ടി​​​ ​​​കോ​​​ൺ​​​ഗ്ര​​​സി​​​നെ​​​ ​​​ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.​​​ ​​​ക​​​മ്മ്യൂ​​​ണി​​​സ്റ്റ് ​​​പാ​​​ർ​​​ട്ടി​​​യു​​​ടെ​​​ ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ​​​ ​​​ച​​​ർ​​​ച്ച​​​ ​​​ചെ​​​യ്യേ​​​ണ്ട​​​ ​​​പ​​​ല​​​ ​​​കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കും​​​ ​​​പ​​​ക​​​രം​​​ ​​​കോ​​​ൺ​​​ഗ്ര​​​സി​​​ന്റെ​​​ ​​​ആ​​​ഭ്യ​​​ന്ത​​​ര​​​ ​​​കാ​​​ര്യ​​​ത്തി​​​ൽ​​​ ​​​ക​​​യ​​​റി​​​പ്പി​​​ടി​​​ക്കാ​​​നാ​​​ണ് ​​​ശ്ര​​​മി​​​ച്ച​​​തെ​​​ന്നും​​​ ​​​കെ.​​​സി.​​​ ​​​വേ​​​ണു​​​ഗോ​​​പാ​​​ൽ​​​ ​​​പ​​​റ​​​ഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SUDHAKARAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.