SignIn
Kerala Kaumudi Online
Friday, 26 April 2024 1.45 PM IST

കെ റെയിലിനെതിരേ സാംസ്ക്കാരിക പ്രതിരോധവും വരയും 

aryadan
കെ റെയിൽ വേഗതയല്ല വേദനയാണ് എന്ന വിഷയത്തിൽ സംസ്കാര സാഹിതി ജില്ലാ കമ്മിറ്റി കളക്ട്രേറ്റ് പരിസരത്ത് നടത്തിയ പരിപാടി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത് ഉൽഘടനം ചെയുന്നു

കാസർകോട്: കെ റെയിൽ വേഗതയല്ല വേദനയാണ് -എന്ന വിഷയത്തിൽ -സംസ്കാര സാഹിതി കാസർകോട് ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽ കളക്ട്രേറ്റ് പരിസരത്ത് സാംസ്കാരിക പ്രതിരോധവും വരയും പരിപാടി സംഘടിപ്പിച്ചു. സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. വിനാശകരമായ പദ്ധതിക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ അടിമത്തം അടിച്ചേൽപിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

വി.വി പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. പി.കെ ഫൈസൽ, ഹക്കിം കുന്നിൽ, എം. പ്രദീപ് കുമാർ, വിനോദ് കുമാർ പള്ളയിൽ വീട്, സി.വി ജെയിംസ്, എം.കുഞ്ഞമ്പു നമ്പ്യാർ, കെ. ഖാലിദ്, സുഭാഷ് നാരായണൻ, കെ.വി രാഘവൻ, ബാബു മണിയങ്ങാനം, ദിനേശൻ മൂലക്കണ്ടം എന്നിവർ പ്രസംഗിച്ചു. ശോഭന ശ്രീധരൻ, രാമകൃഷ്ണൻ മോനാച്ച എന്നിവർ കവിതകൾ അവതരിപ്പിച്ചു. രവി പിലിക്കോട്, സുകുമാരൻ പൂച്ചക്കാട്, രോഹൻ മോഹൻദാസ്, നാഷണൽ അബ്ദുല്ല എന്നിവർ കെ റെയിൽ വിരുദ്ധ ചിത്രങ്ങൾ വരച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KASARGOD, ARYADAN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.