SignIn
Kerala Kaumudi Online
Friday, 26 April 2024 8.43 PM IST

റവന്യു ജീവനക്കാരുടെ കലോത്സവത്തിന് തുടക്കമായി

തിരുവനന്തപുരം:റവന്യു വകുപ്പ് ജീവനക്കാരുടെ ജില്ലാ കലോത്സവത്തിന് തുടക്കമായി. 22 വരെ നടക്കുന്ന കലാകായിക മത്സരങ്ങളുടെ ഉദ്ഘാടനം കിഴക്കേകോട്ട പ്രിയദർശിനി ഹാളിൽ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ നിർവഹിച്ചു.14 ജില്ലകളിലെയും റവന്യൂ വകുപ്പ് ജീവനക്കാർ പങ്കെടുക്കുന്ന സംസ്ഥാനതല റവന്യൂ കലോത്സവം തൃശൂരിലാണ് നടക്കുന്നത്. 26 ഇനങ്ങളിൽ കലാമത്സരങ്ങളും 12 ഇനങ്ങളിൽ കായിക മത്സരങ്ങളും ജില്ലയിലെ വിവിധ വേദികളിലായി നടക്കും.കലാമത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടുന്നവർക്കും കായിക മത്സരങ്ങളിൽ വ്യക്തിഗതയിനത്തിൽ ഒന്നും രണ്ടും, ഗ്രൂപ്പിനത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്കും സംസ്ഥാന റവന്യൂ കലോത്സവത്തിൽ പങ്കെടുക്കാം.വിജയികൾക്ക് ട്രോഫിയും സാക്ഷ്യപത്രവും നൽകും. കായിക മത്സരങ്ങൾക്ക് സെൻട്രൽ സ്റ്റേഡിയമാണ് വേദിയാകുന്നത്. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഇ.മുഹമ്മദ് സഫീർ അദ്ധ്യക്ഷനായ ചടങ്ങിൽ ഡെപ്യൂട്ടി കളക്ടർമാരായ പ്രിയ.ഐ. നായർ, വിനീത് ടി.കെ തുടങ്ങിയവരും റവന്യു വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.