SignIn
Kerala Kaumudi Online
Saturday, 27 April 2024 4.01 AM IST

പൂക്കിപറമ്പിലും കോഴിച്ചെനയിലും മോഷണം

crime
മോഷണം

തിരൂരങ്ങാടി: പൂക്കിപറമ്പിലും കോഴിച്ചെനയിലും വ്യാപക മോഷണം. വസ്ത്രക്കട, പലചരക്ക് കട, അലങ്കാര മത്സ്യക്കടകളിലാണ് ഞായറാഴ്ച രാത്രി മോഷണം നടന്നത്. പൂക്കിപറമ്പ് വട്ടപ്പറമ്പൻ ഷാഹിദ നടത്തുന്ന ഫാർസൻ വസ്ത്രക്കടയിൽ മുൻഭാഗത്തെ ഗ്ലാസ് തകർത്താണ് മോഷണം നടത്തിയത് കടയിൽ നിന്നും 80,000 രൂപയും നിരവധി സ്‌പ്രേകളും മോഷ്ടിച്ചിട്ടുണ്ട്. കൂടാതെ 25,000 രൂപയുടെ നാശനഷ്ടവും വരുത്തി. ഷാഹിദ തിരൂരങ്ങാടി പൊലീസിൽ പരാതി നൽകി. പൊലീസെത്തി സ്ഥലം പരിശോധിച്ചു.

കോഴിച്ചെനയിലെ മാളിയം വീട്ടിൽ അബ്ദുൽ അസീസിന്റെ പലചരക്ക് കടയിലും പെറ്റ് അക്വാറിയത്തിലും മോഷണം നടന്നു. പലചരക്ക് കടയിൽ നിന്ന് മുപ്പതിനായിരം രൂപ മോഷ്ടിച്ചിട്ടുണ്ട്. പതിനായിരം രൂപയുടെ നാശനഷ്ടവും വരുത്തി. അബ്ദുൽ അസീസിന്റെ പാർട്ണർഷിപ്പിലുള്ള സമീപത്തെ പെറ്റ്സ് അക്വാറിയത്തിൽ നിന്നും 15,000 രൂപ വിലയുള്ള പൂച്ചയും, ആറായിരം രൂപയുടെ തീറ്റയും രണ്ടായിരം രൂപയുടെ കൂടും, പതിനായിരം രൂപയും മോഷ്ടിച്ചിട്ടുണ്ട്. കൂടാതെ പതിനായിരം രൂപയുടെ നാശനഷ്ടവും വരുത്തി. കൽപകഞ്ചേരി പൊലീസിൽ പരാതി നൽകി. തിരൂരങ്ങാടി, കൽപകഞ്ചേരി സ്റ്റേഷനുകളിലെ പൊലീസുകാർ സ്ഥലം സന്ദർശിച്ചു. നാല് പേർ മുഖം മൂടിയണിഞ്ഞ് രണ്ട് ബൈക്കുകളിലായെത്തി മോഷണം നടത്തുന്ന ദൃശ്യം സമീപ കടയിലെ സി.സി.ടി.വിയിൽ നിന്നും ലഭിച്ചിട്ടുണ്ട്. മോഷ്ടാക്കൾ തെന്നല ഭാഗത്ത് നിന്ന് വരുന്നതായാണ് സി.സി.ടിവിയിൽ കാണുന്നത്. പൊലീസ് അന്വോഷണം ഊർജിതമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.