കോട്ടയം. ദളിത് ഫ്രണ്ട് (എം) സംസ്ഥാന കമ്മിറ്റിയുടെ ഡോ.ബി.ആർ.അംബേദ്ക്കർ അനുസ്മരണം കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പി ഇന്ന് രാവിലെ 10ന് കോട്ടയത്ത് നിർവഹിക്കും സംസ്ഥാന പ്രസിഡന്റ് ഉഷാലയം ശിവരാജൻ അദ്ധ്യക്ഷത വഹിക്കും. വിവിധ വിഷയങ്ങളിൽ പ്രാവിണ്യം നേടിയ പ്രതിഭകളെ ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ ആദരിക്കും. തോമസ് ചാഴികാടൻ എം.പി, ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, എം.എൽ.എ മാരായ അഡ്വ.ജോബ് മൈക്കിൾ, അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ, അഡ്വ.പ്രമോദ് നാരായണൻ, പാർട്ടി കോട്ടയം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, സ്റ്റീഫൻ ജോർജ്, ടോമി കെ.തോമസ് തുടങ്ങിയവർ പ്രസംഗിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |